കൊച്ചി: എറണാകുളം കളമശ്ശേരിയില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതി ആരെയും തിരിച്ചറിയാന്‍ കഴിയാത്തവിധം ഗുരുതരാവസ്ഥയിലാണെന്ന് ഭര്‍ത്താവിന്റെ വെളിപ്പെടുത്തല്‍. കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ കഴിയുന്ന ഒരു സ്ത്രീയുള്‍പ്പെടെയുള്ള രണ്ടു പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഒഎല്‍എക്‌സിലൂടെ സ്പാ മാനേജര്‍ തസ്തികയിലേക്കുള്ള പരസ്യം കണ്ടാണ് യുവതി പ്രതികളെ സമീപിച്ചത്. ഇന്റര്‍വ്യൂവിന് ശേഷം സെലക്ഷന്‍ ലഭിച്ചെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയാണ് ക്രൂരമായി പീഡിപ്പിച്ചതെന്ന് ഭര്‍ത്താവ് പറഞ്ഞു.
ഐസ്‌ക്രീമില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷമായിരുന്നു പീഡനം. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ പ്രതികള്‍ തടഞ്ഞു. ഒടുവില്‍ ബിയര്‍ കുപ്പി പൊട്ടിച്ച് കൈമുറിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവതി രക്ഷപ്പെട്ടത്. നാലില്‍ കൂടുതല്‍ ആളുകള്‍ സംഭവത്തിന് പിന്നിലുണ്ടെന്നും, ക്രൂരമായ ട്രോമയിലായ യുവതിക്ക് എഴുന്നേറ്റു നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്നും ഭര്‍ത്താവ് വ്യക്തമാക്കി. അവിടെയുണ്ടായിരുന്ന ഒരു സ്ത്രീയും പീഡനത്തിന് കൂട്ടുനിന്നതായി ആരോപണമുണ്ട്.
അറസ്റ്റിലാകാനുള്ള പ്രതികളെക്കുറിച്ച് സൂചനയുണ്ടെങ്കിലും ഇവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പ്രതികളില്‍ ഒരാള്‍ക്ക് നാലോളം സ്പാകള്‍ ഉള്ളതായി വിവരമുണ്ട്. ഇവര്‍ക്ക് സെക്‌സ് റാക്കറ്റുകളുമായി ബന്ധമുണ്ടോ എന്നും മുന്‍കാല ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്നും പോലീസ് സജീവമായി അന്വേഷിച്ചു വരികയാണ്.
Comments
No comments yet. Be the first to comment!
Leave a Comment