കല്‍പ്പറ്റ: വയനാട് തിരുനെല്ലി പഞ്ചായത്തിലെ തോല്‍പ്പെട്ടിയില്‍ കോണ്‍ഗ്രസ് വിതരണത്തിനെത്തിച്ച ഭക്ഷ്യക്കിറ്റുകളില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രങ്ങള്‍. ഇവ തിരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌ക്വാഡ് പിടികൂടി.
കോണ്‍ഗ്രസ് നേതാവ് ശശികുമാറിന്റെ വീടിന്റെ പരിസരത്തു നിന്നാണ് 28 ഭക്ഷ്യക്കിറ്റുകള്‍ പിടികൂടിയത്. കിറ്റില്‍ സോണിയാ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെയും ചിത്രങ്ങളുണ്ട്.
ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് നല്‍കാനെന്നാണ് കിറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് വിതരണം ചെയ്യാന്‍ നേരത്തെ എത്തിച്ചതാണ് കിറ്റുകളെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം.
Kerala
News
രാഹുലിന്റെയും പ്രിയങ്കയുടെയും ചിത്രങ്ങളുള്ള ഭക്ഷ്യക്കിറ്റ് വിതരണം; ഫ്‌ളയിങ് സ്‌ക്വാഡ് പിടികൂടി; ദുരന്ത ബാധിതര്‍ക്ക് എത്തിച്ചതെന്ന് വിശദീകരണം
Comments
No comments yet. Be the first to comment!
Leave a Comment