Wednesday, October 7, 2026
Kerala News

നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ കൂട്ട പിരിച്ചുവിടല്‍

നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ കൂട്ട പിരിച്ചുവിടല്‍

തിരുവനന്തപുരം: സംസ്ഥാന നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ (എന്‍.എച്ച്.എം) വന്‍ തോതിലുള്ള പിരിച്ചുവിടലിന് ആരോഗ്യവകുപ്പ് ഒരുങ്ങുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമിക്കപ്പെട്ട കരാര്‍ ജീവനക്കാരെ ഒഴിവാക്കാനും, 2026 ജൂണിനു മുമ്പ് തയ്യാറാക്കിയ മുഴുവന്‍ ഇന്റര്‍വ്യൂ ലിസ്റ്റുകളും റദ്ദാക്കാനുമാണ് ഭരണകൂടത്തിന്റെ നിര്‍ദ്ദേശം. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്‍.എച്ച്.എം ഡയറക്ടര്‍ക്ക് നല്‍കിയ ഉത്തരവിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു. ഈ അസാധാരണ നീക്കത്തോടെ ആയിരക്കണക്കിന് കരാര്‍ ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമായേക്കുമെന്നാണ് ആശങ്ക.

നേരത്തെ എന്‍.എച്ച്.എം ജീവനക്കാരുടെ കരാര്‍ കാലാവധി മൂന്ന് മാസത്തേക്ക് നീട്ടി നല്‍കിയിരുന്നു. ഈ കാലാവധി അവസാനിച്ചതോടെയാണ് പുനര്‍നിയമനം നല്‍കാതെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നിലവിലെ ജോലിഭാരവും ആവശ്യകതയും കണക്കാക്കി പുതിയ റാങ്ക് ലിസ്റ്റ് തയ്യാറാക്കാനാണ് നിര്‍ദ്ദേശം. കഴിവും പ്രാപ്തിയുമുള്ള പുതിയ ഉദ്യോഗാര്‍ത്ഥികളെ എത്തിക്കാനാണ് ഈ നടപടിയെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.


Related News

Comments

No comments yet. Be the first to comment!

Leave a Comment