ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്. നിയമപരമായ നടപടികളുമായി കമ്മീഷന് സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. പത്ത് ദിവസത്തിനകം മറുപടി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഗ്യാനേഷ് കുമാറിനെ സസ്പെന്‍ഡ് ചെയ്യണമെന്ന ഇടക്കാല ആവശ്യം പരിഗണിച്ച കോടതി, നിലവില്‍ അത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ചു.
ഏകപക്ഷീയമായി തീരുമാനങ്ങള്‍ കൈക്കൊണ്ടെന്ന ആരോപണത്തിലും കോടതി ചോദ്യങ്ങള്‍ ഉന്നയിച്ചു. ഫോം 6-ല്‍ വരുത്തിയ മാറ്റം അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. മാറ്റം വരുത്തിയ ഫോം 6 തങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
തീരുമാനങ്ങള്‍ ഏകകണ്ഠമായിരുന്നില്ലെന്ന് രേഖകള്‍ വ്യക്തമാക്കുന്ന പക്ഷം അവ റദ്ദാക്കുമെന്നും ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് സമിതി അംഗങ്ങളില്‍നിന്നും കോടതി വിശദീകരണം തേടിയിട്ടുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment