Friday, October 2, 2026
Kerala News

യുഡിഎഫ് യോഗം വൈകുന്നതില്‍ അതൃപ്തി; ഏകോപനക്കുറവ് തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് അടൂര്‍ പ്രകാശ്

 യുഡിഎഫ് യോഗം വൈകുന്നതില്‍ അതൃപ്തി; ഏകോപനക്കുറവ് തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് അടൂര്‍ പ്രകാശ്


തിരുവനന്തപുരം: യുഡിഎഫിലെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച ചിലയിടങ്ങളില്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും മുന്നണിക്ക് വലിയ തിരിച്ചടിയുണ്ടായിട്ടില്ലെന്നും 18 സീറ്റുകള്‍ നേടിയെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് യോഗം അടുത്തകാലത്തൊന്നും ചേര്‍ന്നിട്ടില്ലെന്നും മുന്നണി യോഗം വിളിക്കുന്നതിന് നേതൃത്വം മുന്‍കൈ എടുക്കേണ്ടതുണ്ടെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി. പല വിഷയങ്ങളിലും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കേണ്ട സാഹചര്യമുണ്ട്. അഭിപ്രായഭിന്നതകള്‍ ഉണ്ടാകുമ്പോള്‍ അവ നേതൃത്വത്തെ അറിയിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ ഏകോപനക്കുറവുണ്ടായതായി അടൂര്‍ പ്രകാശ് ചൂണ്ടിക്കാട്ടി. സ്റ്റേറ്റ് കമ്മിറ്റി വിളിച്ചുചേര്‍ക്കേണ്ടത് യുഡിഎഫ് കണ്‍വീനറുടെ ചുമതലയാണെങ്കിലും ചെയര്‍മാന്റെ അനുമതിയോടെയാണ് അത് ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയങ്ങളില്‍ എത്രയും വേഗം പരിഹാരം ഉണ്ടാക്കണമെന്നും അര്‍ഹരായവര്‍ക്ക് അര്‍ഹമായ സ്ഥാനങ്ങള്‍ ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തന്നെ അവഗണിക്കുന്നുണ്ടോ എന്ന കാര്യം മാധ്യമങ്ങള്‍ വിലയിരുത്തട്ടെയെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. മുനീറിന് ലഭിച്ച പദവി അര്‍ഹതപ്പെട്ടതാണെന്നും അര്‍ഹതയില്ലാത്ത ആര്‍ക്കും പദവി നല്‍കിയെന്ന് താന്‍ പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment