തിരുവനന്തപുരം: മന്ത്രി ഒ.ജെ. ജനീഷിനെതിരായ ആക്രമണം സിപിഐഎം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. മന്ത്രിയുടെ വാഹനത്തിന് നേരെ നിരവധി തവണ ആക്രമണമുണ്ടായെന്നും അക്രമികളെയും ഗൂഢാലോചന നടത്തിയ നേതാക്കളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
ക്രിമിനലുകളെയും കൊട്ടേഷന്‍ സംഘങ്ങളെയും ഇറക്കിയുള്ള അക്രമ സമരമാണ് സിപിഐഎം നടത്തുന്നതെങ്കില്‍ അത് അവസാനിപ്പിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെ സിപിഐഎം നേരിടുന്ന പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാനാണ് സംസ്ഥാനത്ത് കലാപാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടിക്കെതിരെ നടന്ന ആക്രമണത്തിന്റെ തുടര്‍ച്ചയാണ് പയ്യന്നൂരിലും തളിപ്പറമ്പിലും സിപിഐഎം നടത്തിയതെന്നും വി.ഡി. സതീശന്‍ പറഞ്ഞു. സിപിഐഎം ഇപ്പോഴും ക്രിമിനല്‍ മാഫിയ സംഘത്തെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിച്ച തിരഞ്ഞെടുപ്പ് കമ്മിഷനും ബിജെപി സര്‍ക്കാരിനുമെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിന് മന്ത്രി ഒ.ജെ. ജനീഷ് നേതൃത്വം നല്‍കിയതാണോ സിപിഐഎമ്മിന്റെ പ്രശ്‌നമെന്നും വി.ഡി. സതീശന്‍ ചോദിച്ചു.
കേരളത്തില്‍ പത്ത് വര്‍ഷം നടത്തിയ ഗുണ്ടായിസം ഇനിയും തുടരാമെന്ന് സിപിഐഎമ്മും അവരുടെ ക്രിമിനല്‍ സംഘങ്ങളും കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments
No comments yet. Be the first to comment!
Leave a Comment