കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിയാക്കിയ മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ നടപടിയുമായി സി.പി.എം.
ദിവ്യയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തും. ദിവ്യയെ എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും നീക്കം ചെയ്യാനാണ് തീരുമാനം.
കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലാണ് തീരുമാനം വന്നത്. ഈ തീരുമാനം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി നല്‍കും. ദിവ്യയുടേത് ഗുരുതര വീഴ്ചയെന്ന് വിലയിരുത്തിയാണ് നടപടി. അതേസമയം, നടപടി അംഗീകരിച്ചാല്‍ ദിവ്യ ബ്രാഞ്ച് അംഗം മാത്രമായി മാറും.
ജില്ലാ കമ്മിറ്റി അംഗത്തിന് എതിരായ നടപടിക്ക് മേല്‍ കമ്മിറ്റിയായ സംസ്ഥാന സമിതിയുടെ അംഗീകാരം വേണം. ഈ സങ്കേതികത്വം പരിഗണിച്ചാണ് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത്. ജില്ലാ സെക്രട്ടേറിയേറ്റ് നേരത്തെ നടപടി സംബന്ധിച്ച് ധാരണയില്‍ എത്തിയിരുന്നു.
കണ്ണൂര്‍ എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കേസെടുത്ത് ഇരുപത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ അവര്‍ക്കെതിരേ പാര്‍ട്ടി നടപടി. നിലവില്‍ ദിവ്യ അറസ്റ്റിലാണ്. പിപി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ച കോടതി ഉത്തരവ് പറയും.
Kerala
News
ദിവ്യയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തും: പാര്‍ടിതല നടപടി കേസെടുത്ത് ഇരുപത് ദിവസങ്ങള്‍ക്ക് ശേഷം
Comments
No comments yet. Be the first to comment!
Leave a Comment