തിരുവനന്തപുരം: തലസ്ഥാനത്തുണ്ടായ സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ച് സിപിഎം സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. ഇതിന്റെ ഭാഗമായി ഇന്ന് വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികളും, തിരുവനന്തപുരത്ത് വൈകിട്ട് പ്രകടനവും പൊതുയോഗവും നടക്കും. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തതിനൊപ്പം, എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും ചേര്‍ന്ന് എല്ലാ ജില്ലാ പൊലീസ് മേധാവികളുടെയും ഓഫീസുകളിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും.
അതേസമയം, മുഖ്യമന്ത്രിയെയോ മറ്റ് മന്ത്രിമാരെയോ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ബിജെപിയും തലസ്ഥാനത്ത് ശക്തമായ പ്രതിഷേധത്തിന് രംഗത്തിറങ്ങിയിട്ടുണ്ട്. നഗരത്തില്‍ സംഘര്‍ഷസാധ്യതയുണ്ടെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് മുന്നറിയിപ്പിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് വന്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി.
Comments
No comments yet. Be the first to comment!
Leave a Comment