തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് സീറ്റുകള്‍ നഷ്ടമായി. 19 സീറ്റുകളില്‍ യുഡിഎഫും 18 സീറ്റുകളില്‍ എല്‍ഡിഎഫും വിജയിച്ചു. എറണാകുളം ജില്ലയിലെ പൂതൃക്ക പഞ്ചായത്തിലെ കോലഞ്ചേരി ഈസ്റ്റ് വാര്‍ഡില്‍ ട്വന്റി-ട്വന്റി സിറ്റിങ് സീറ്റ് നിലനിര്‍ത്തി.
ഉപതിരഞ്ഞെടുപ്പിന് മുമ്പ് 38 സീറ്റുകളില്‍ 22 എണ്ണം യുഡിഎഫിന്റെയും 15 എണ്ണം എല്‍ഡിഎഫിന്റെയും കൈവശമായിരുന്നു. ഫലം വന്നതോടെ യുഡിഎഫിന്റെ സീറ്റുകളുടെ എണ്ണം 22ല്‍ നിന്ന് 19 ആയി കുറഞ്ഞപ്പോള്‍ എല്‍ഡിഎഫ് മൂന്ന് സീറ്റുകള്‍ അധികമായി നേടി.
കൊച്ചി കോര്‍പ്പറേഷനിലെ അയ്യപ്പന്‍കാവ്, കോഴിക്കോട് കോര്‍പ്പറേഷനിലെ കുറ്റിച്ചിറ വാര്‍ഡുകള്‍ യുഡിഎഫ് നിലനിര്‍ത്തി. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കല്ലാര്‍ ഡിവിഷന്‍ യുഡിഎഫും പാലക്കാട് ജില്ലാ പഞ്ചായത്തിലെ പല്ലശന ഡിവിഷന്‍ എല്‍ഡിഎഫും നിലനിര്‍ത്തി. കോട്ടയം തൃക്കൊടിത്താനം ഡിവിഷന്‍ എല്‍ഡിഎഫ് പിടിച്ചെടുത്തതാണ് യുഡിഎഫിന് പ്രധാന തിരിച്ചടിയായത്.
നഗരസഭകളില്‍ രണ്ട് സീറ്റുകളില്‍ എല്‍ഡിഎഫും ഒരു സീറ്റില്‍ യുഡിഎഫും വിജയിച്ചു. ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളില്‍ അഞ്ചിടത്ത് എല്‍ഡിഎഫും രണ്ടിടത്ത് യുഡിഎഫും വിജയിച്ചു. 11 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ എട്ട് സീറ്റുകള്‍ യുഡിഎഫും രണ്ട് സീറ്റുകള്‍ എല്‍ഡിഎഫും നേടി.
പത്തനംതിട്ട ജില്ലയിലെ നാല് വാര്‍ഡുകളിലും യുഡിഎഫ് വിജയം നേടി. മലപ്പുറത്ത് യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികള്‍ക്ക് സമാസമമായ ഫലമാണ് ലഭിച്ചത്. എറണാകുളത്ത് ഇരുമുന്നണികളും തങ്ങളുടെ സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തി.
പത്തനംതിട്ട കുന്നന്താനം പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലും മലപ്പുറം താനാളൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലും രണ്ടാം സ്ഥാനത്തെത്തിയത് ബിജെപിക്ക് ആശ്വാസമായി.
Comments
No comments yet. Be the first to comment!
Leave a Comment