Tuesday, September 29, 2026
Kerala News

നിയമസഭ കയ്യാങ്കളി കേസ്: വിചാരണ നവംബര്‍ 3ന് ആരംഭിക്കും

 നിയമസഭ കയ്യാങ്കളി കേസ്: വിചാരണ നവംബര്‍ 3ന് ആരംഭിക്കും


തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസില്‍ വിചാരണ നവംബര്‍ മൂന്നിന് ആരംഭിക്കും. ഏഴ് വര്‍ഷത്തിന് ശേഷമാണ് തിരുവനന്തപുരം സിജെഎം കോടതിയില്‍ കേസിന്റെ വിചാരണ നടപടികള്‍ ആരംഭിക്കുന്നത്.

സിപിഐഎം നേതാക്കളായ വി. ശിവന്‍കുട്ടി, ഇ.പി. ജയരാജന്‍ എന്നിവര്‍ ഉള്‍പ്പെടെ ആറ് പേരാണ് കേസിലെ പ്രതികള്‍. കെ.ടി. ജലീല്‍, കെ. അജിത്, സി.കെ. സദാശിവന്‍, കെ. കുഞ്ഞുമുഹമ്മദ് എന്നിവരാണ് മറ്റ് പ്രതികള്‍.

2015 മാര്‍ച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതാണ് കേസിനാസ്പദമായ സംഭവം. ബാര്‍ കോഴ ആരോപണത്തില്‍ കെ.എം. മാണിക്കെതിരെ പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങള്‍ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെയാണ് നിയമസഭയില്‍ സംഘര്‍ഷമുണ്ടായത്.

സംഘര്‍ഷത്തിനിടെ സ്പീക്കറുടെ ഡയസില്‍ കയറി കസേരകള്‍ മറിച്ചിടുകയും നിയമസഭയിലെ ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. പൊതുമുതല്‍ നശിപ്പിച്ചതായും സഭാ നടപടികള്‍ തടസ്സപ്പെടുത്തിയതായും ആരോപിച്ചാണ് എല്‍ഡിഎഫ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

നിയമസഭാ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment