Tuesday, September 29, 2026
Kerala News

എന്‍എസ്എസ് മക്കള്‍ സര്‍വീസ് സൊസൈറ്റി ആക്കുമോയെന്ന് ഭയം; ജി. സുകുമാരന്‍ നായര്‍ക്കെതിരെ വീണ്ടും കെ.ബി. ഗണേഷ്‌കുമാര്‍

എന്‍എസ്എസ് മക്കള്‍ സര്‍വീസ് സൊസൈറ്റി ആക്കുമോയെന്ന് ഭയം; ജി. സുകുമാരന്‍ നായര്‍ക്കെതിരെ വീണ്ടും കെ.ബി. ഗണേഷ്‌കുമാര്‍



ഇടുക്കി: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കെതിരെ വീണ്ടും വിമര്‍ശനവുമായി മുന്‍ മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍. എന്‍എസ്എസിനെ ദുഷ്ടന്റെയും ഭീരുവിന്റെയും കൈയില്‍നിന്ന് രക്ഷിക്കണമെന്നാണ് ഗണേഷ്‌കുമാര്‍ പറഞ്ഞത്.

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി (എംഎസ്എസ്) ആയി മാറുമോ എന്നാണ് ഭയമെന്നും അദ്ദേഹം പരിഹസിച്ചു. സംഘടനയുടെ നേതൃത്വവുമായി ബന്ധപ്പെട്ട് നേരത്തെ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ചായിരുന്നു ഗണേഷ്‌കുമാറിന്റെ പ്രതികരണം.

2024ല്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പുറത്തിറക്കിയ സര്‍ക്കുലറിലെ പരാമര്‍ശങ്ങളും ഗണേഷ്‌കുമാര്‍ ചൂണ്ടിക്കാട്ടി. സ്ത്രീകളെ മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ ഒരു സ്ഥാനത്ത് ഇരുത്തരുതെന്നും സ്ത്രീകള്‍ കള്ളികളാണെന്നും മോഷ്ടിക്കുമെന്നും സര്‍ക്കുലറില്‍ പറഞ്ഞിട്ടുണ്ടെന്നാണ് ഗണേഷ്‌കുമാറിന്റെ ആരോപണം.

തനിക്കൊപ്പം നില്‍ക്കുന്നവരുടെ കഴുത്തിന് കത്തി വെക്കുന്നവരാണ് ഇന്ന് എന്‍എസ്എസിന്റെ നേതൃത്വത്തിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു. പ്രൊഫസറാകാന്‍ യോഗ്യതയില്ലാത്ത ജി. സുകുമാരന്‍ നായരുടെ മകളാണ് ഇന്ന് എന്‍എസ്എസ് കോളജുകള്‍ ഭരിക്കുന്നതെന്നും കെ.ബി. ഗണേഷ്‌കുമാര്‍ ആരോപിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment