കോഴിക്കോട്: ആഡംബര വാഹന ഉപയോഗവുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി കെ.എം. ഷാജി. ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ വാഹനം സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും എന്നാല്‍ സ്വകാര്യ വാഹനം സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രി സഞ്ചരിക്കുന്ന വാഹനമാണ് മന്ത്രിയുടെ വാഹനം. പേഴ്സണല്‍ കാര്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാം. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഔദ്യോഗിക പ്രിവിലേജ് ഉപയോഗിക്കരുതെന്നാണ് പൊതുബോധം. എന്നാല്‍ വ്യക്തിപരമായ സൗകര്യം നാട്ടിനോ സര്‍ക്കാരിനോ വേണ്ടി ഉപയോഗിക്കുന്നതില്‍ തെറ്റില്ല, കെ.എം. ഷാജി പറഞ്ഞു.
സുഹൃത്ത് വാഹനം നല്‍കിയതുമായി ബന്ധപ്പെട്ടും മന്ത്രി വിശദീകരണം നല്കി. പ്രത്യുപകാരം പ്രതീക്ഷിച്ചാണ് ആളുകള്‍ മറ്റുള്ളവരെ സഹായിക്കുന്നതെന്ന ചിന്ത ചിലരുടെ മനോഭാവത്തിന്റെ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. അനുമതിയില്ലാതെ യാത്ര ചെയ്തുവെന്ന ആരോപണവും പിന്നീട് കൂര്‍ഗിലേക്ക് പോകാന്‍ മാത്രമാണ് അനുമതിയുണ്ടായിരുന്നതെന്ന പ്രചാരണവും ശരിയല്ലെന്നും ഷാജി വ്യക്തമാക്കി.
വിവാദങ്ങള്‍ക്കിടെ മന്ത്രി സ്വകാര്യ വാഹനം ഒഴിവാക്കി വാര്‍ത്താസമ്മേളനത്തിന് ഔദ്യോഗിക വാഹനത്തിലാണ് എത്തിയത്. അതേസമയം, റേഞ്ച് റോവറിന് മുന്നില്‍ നില്ക്കുന്ന തരത്തില്‍ പ്രചരിക്കുന്ന ചിത്രം എഐ ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജ ചിത്രമാണെന്നും മന്ത്രി ആരോപിച്ചു. ചിത്രത്തിലെ തന്റെ നില്പ്പിനെ ചൂണ്ടിക്കാട്ടിയുള്ള വിമര്‍ശനങ്ങള്‍ക്കും അദ്ദേഹം മറുപടി നല്കി.
Comments
No comments yet. Be the first to comment!
Leave a Comment