ആലപ്പുഴ: മാസപ്പടി കേസ് തനിക്കും മകള്‍ക്കുമെതിരായ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എക്‌സാലോജിക്കിന് പണം ലഭിച്ചത് നല്‍കിയ സേവനങ്ങള്‍ക്കുള്ള പ്രതിഫലമായാണെന്നും ആര്‍എസ്എസും ബിജെപിയുമാണ് ഇതിന് പിന്നിലെന്നും പിണറായി ആരോപിച്ചു. ആലപ്പുഴയിലെ വിശാല ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫിനെതിരായ നീക്കത്തിന്റെ ഭാഗമായാണ് എക്‌സാലോജിക്കിനെതിരായ കേസ് ഉയര്‍ന്നുവന്നതെന്നും പിണറായി പറഞ്ഞു. വീണയ്ക്കെതിരായ മാസപ്പടി കേസിലൂടെ തന്നെയാണ് ലക്ഷ്യമിട്ടതെന്നും അദ്ദേഹം ആരോപിച്ചു. തന്റെ കുടുംബത്തെ ലക്ഷ്യമിട്ടുള്ള നീക്കത്തിലൂടെ പാര്‍ട്ടിയെയും ലക്ഷ്യമിടുകയാണെന്നും ബിജെപിക്കൊപ്പം കോണ്‍ഗ്രസും ഇതില്‍ ചേര്‍ന്നിരിക്കുകയാണെന്നും പിണറായി പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണെന്നും പിണറായി വിമര്‍ശിച്ചു. കമ്മീഷന്‍ ഏകപക്ഷീയ നിലപാടുകള്‍ സ്വീകരിക്കുന്നുവെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്വന്തം നിലപാടുകള്‍ തീരുമാനങ്ങളാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇതിനെതിരെ പ്രതിഷേധം ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
സെന്‍സസ് നടപടിക്രമങ്ങള്‍ സ്വകാര്യതയ്ക്ക് ഭീഷണിയാകരുതെന്നും പിണറായി അഭിപ്രായപ്പെട്ടു. ജനസംഖ്യാ നിയന്ത്രണം നടപ്പാക്കിയ സംസ്ഥാനങ്ങള്‍ക്ക് മണ്ഡല പുനര്‍നിര്‍ണയത്തില്‍ നഷ്ടമുണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത് വരാനിരിക്കുന്ന പ്രതിഷേധങ്ങളുടെ സൂചനയാണ് കഴിഞ്ഞ ദിവസം കണ്ടതെന്നും രാജ്യവ്യാപക പ്രതിഷേധത്തിന് ഇടതുപക്ഷം ആഹ്വാനം ചെയ്തിട്ടുണ്ടെന്നും പിണറായി പറഞ്ഞു.
കേരളം കേന്ദ്രനയങ്ങള്‍ക്ക് ബദല്‍ നയം മുന്നോട്ടുവച്ചിരുന്ന സംസ്ഥാനമാണെന്നും പിണറായി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ആര്‍എസ്എസ് നയങ്ങളാണ് നടപ്പാക്കുന്നതെന്നും പുതിയ സര്‍ക്കാര്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment