Sunday, September 27, 2026
India News

നാഗാലാന്‍ഡില്‍ വ്യാജ മദ്യം കഴിച്ച് 19 പേര്‍ മരിച്ചു

നാഗാലാന്‍ഡില്‍ വ്യാജ മദ്യം കഴിച്ച് 19 പേര്‍ മരിച്ചു



നാഗാലാന്‍ഡ്: വ്യാജ മദ്യം കഴിച്ച് നാഗാലാന്‍ഡില്‍ 19 പേര്‍ മരിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മൊകോക്ചുങ്, ടുന്‍സാങ് ജില്ലകളിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മൊകോക്ചുങില്‍ എട്ട് പേരും ടുന്‍സാങില്‍ 11 പേരുമാണ് മരിച്ചത്.

സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ചു. അഡീഷണല്‍ സൂപ്രണ്ട് ഓഫ് പൊലീസ് ഐ. ബങ്ലാങ് ചാങിന്റെ നേതൃത്വത്തിലാണ് സംഘം അന്വേഷണം നടത്തുന്നത്. മായം ചേര്‍ത്തതെന്ന് സംശയിക്കുന്ന മദ്യത്തിന്റെ ഉറവിടവും വിതരണ ശൃംഖലയും കണ്ടെത്തുകയാണ് അന്വേഷണത്തിന്റെ പ്രധാന ലക്ഷ്യം.

മരണങ്ങള്‍ക്ക് പിന്നാലെ പൊലീസ് വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 19 പേരെ അറസ്റ്റ് ചെയ്തു. ഏകദേശം 3,000 കുപ്പി മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. 1990 മുതല്‍ നാഗാലാന്‍ഡില്‍ മദ്യനിരോധനം നിലവിലുണ്ട്.

തിരിച്ചറിയാനാകാത്തതോ ലേബലില്ലാത്തതോ അനധികൃതമെന്ന് സംശയിക്കുന്നതോ ആയ മദ്യം കഴിക്കരുതെന്ന് പൊലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. മദ്യം കഴിച്ചതിന് പിന്നാലെ തലകറക്കം, കാഴ്ച മങ്ങല്‍, ശ്വാസതടസ്സം, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ അടിയന്തരമായി വൈദ്യസഹായം തേടണമെന്നും പൊലീസ് നിര്‍ദേശിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment