Sunday, September 27, 2026
Kerala News

മുണ്ടംവേലി ലൈഫ് മിഷന്‍ ഫ്‌ലാറ്റ് പൊളിച്ചുനീക്കേണ്ടി വരും; കെട്ടിടം തകരാറിലാണെന്ന് വി.ഡി. സതീശന്‍

 മുണ്ടംവേലി ലൈഫ് മിഷന്‍ ഫ്‌ലാറ്റ് പൊളിച്ചുനീക്കേണ്ടി വരും; കെട്ടിടം തകരാറിലാണെന്ന് വി.ഡി. സതീശന്‍


കൊച്ചി: മുണ്ടംവേലിയിലെ ലൈഫ് മിഷന്‍ ഫ്‌ലാറ്റ് പൊളിച്ചുനീക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. കെട്ടിടത്തിന്റെ നിര്‍മാണത്തില്‍ ഗുരുതരമായ തകരാറുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുകളിലെ നിലയിലെ ടോയ്‌ലറ്റ് ഉപയോഗിച്ചാല്‍ താഴത്തെ നിലയില്‍ വരെ വെള്ളം ചോരിയെത്തുന്ന സ്ഥിതിയാണെന്നും ഫ്‌ലാറ്റിലെ എല്ലാ ടോയ്‌ലറ്റുകളും ചോര്‍ന്നൊലിക്കുകയാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു. കെട്ടിടമാകെ തകരാറിലായ അവസ്ഥയിലാണ്.

തകരാറുകള്‍ പരിഹരിക്കുന്നതിനായി എസ്റ്റിമേറ്റ് തയ്യാറാക്കിയപ്പോള്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നതിനേക്കാള്‍ കൂടുതല്‍ ചെലവ് വരുമെന്നാണ് വിലയിരുത്തലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടത്തിന്റെ നിലവിലെ അവസ്ഥയ്ക്ക് ആരാണ് ഉത്തരവാദിയെന്നും അദ്ദേഹം ചോദിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment