Sunday, September 27, 2026
India News

അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ള: ചമ്പത് റായ്, ട്രസ്റ്റ് മുന്‍ അംഗം അനില്‍ കുമാര്‍ മിശ്ര എന്നിവരെ സാക്ഷികളാക്കി കുറ്റപത്രം

അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ള: ചമ്പത് റായ്, ട്രസ്റ്റ് മുന്‍ അംഗം അനില്‍ കുമാര്‍ മിശ്ര എന്നിവരെ സാക്ഷികളാക്കി കുറ്റപത്രം

ഉത്തര്‍പ്രദേശ്: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് കേസില്‍ ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറി ചമ്പത് റായ്, മുന്‍ അംഗം അനില്‍ കുമാര്‍ മിശ്ര എന്നിവരെ പ്രോസിക്യൂഷന്‍ സാക്ഷികളായി ഉള്‍പ്പെടുത്തി. കേസില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ആകെ 133 സാക്ഷികളാണുള്ളത്. അനുകല്‍പ് മിശ്രയാണ് തട്ടിപ്പിന്റെ പ്രധാന ആസൂത്രകനെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. നിലവില്‍ മൂന്ന് മാസമായി ജയിലില്‍ കഴിയുന്ന എട്ട് പ്രതികള്‍ക്കെതിരെയും ശക്തമായ തെളിവുകളുണ്ടെന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.

പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍ നിന്ന് ഡിലീറ്റ് ചെയ്ത മൂവായിരത്തോളം സന്ദേശങ്ങള്‍ അന്വേഷണ സംഘം വീണ്ടെടുത്തിട്ടുണ്ട്. ഭണ്ഡാരം സൂക്ഷിച്ചിരിക്കുന്ന മുറിയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ പ്രതികള്‍ 105 തവണ പണം കവരുന്നത് കണ്ടെത്തിയതായി അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അതേസമയം, വെള്ളി ഇഷ്ടികകളും വെളുത്ത ലോഹങ്ങളും ഉള്‍പ്പെടെയുള്ള 803 അമൂല്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ ക്ഷേത്ര ട്രസ്റ്റിന് വീഴ്ച പറ്റിയിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലോക്കറില്‍ സൂക്ഷിച്ചിട്ടുള്ള ഇവ അന്വേഷണ സംഘം നേരിട്ട് പരിശോധിച്ചു. കൂടാതെ, രസീതുകള്‍ ലഭ്യമാകാതിരുന്ന 83 വിലപിടിപ്പുള്ള വസ്തുക്കളും പ്രത്യേകം പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment