Sunday, September 27, 2026
Kerala News

മാസപ്പടി കേസ്: FIR രജിസ്റ്റര്‍ ചെയ്യണമെന്ന ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍

മാസപ്പടി കേസ്: FIR രജിസ്റ്റര്‍ ചെയ്യണമെന്ന ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍

കൊച്ചി: CMRL-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് പ്രാഥമിക അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഹൈക്കോടതിയില്‍ വ്യക്തമാക്കി. മറ്റൊരു ഏജന്‍സി ആവശ്യത്തിന് തെളിവുകള്‍ കൈമാറിയ സാഹചര്യത്തില്‍ വിജിലന്‍സ് വീണ്ടും പ്രാഥമിക അന്വേഷണം നടത്തേണ്ടതില്ലെന്നും, കുറ്റകൃത്യത്തിന്റെ സ്വഭാവമനുസരിച്ച് നേരിട്ട് എഫ്.ഐ.ആര്‍ ഇടുകയാണ് വേണ്ടതെന്ന സുപ്രീം കോടതി നിര്‍ദേശമാണ് ഉള്ളതെന്നും ഇ.ഡി വാദിച്ചു. ഇ.ഡി നല്‍കിയ കത്തിന്‍മേല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയില്‍ ഈ വാദങ്ങള്‍ ഉയര്‍ന്നത്.

SFIO സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പി.എം.എല്‍.എ (PMLA) പ്രകാരം ECIR രജിസ്റ്റര്‍ ചെയ്തതെന്നും, ആ അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കാന്‍ സംസ്ഥാന ഡി.ജി.പിക്ക് കത്ത് നല്‍കിയതെന്നും ഇ.ഡി അറിയിച്ചു. കേസില്‍ തങ്ങള്‍ സമര്‍പ്പിച്ച കത്ത് സീല്‍ ചെയ്ത കവറില്‍ ഹാജരാക്കാന്‍ കോടതി ഇ.ഡിയോട് നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം, ഹര്‍ജിയെ ശക്തമായി എതിര്‍ത്ത സംസ്ഥാന സര്‍ക്കാര്‍, ഇതൊരു പൊതുതാല്‍പ്പര്യ ഹര്‍ജിയല്ലെന്നും ഇതിന് പിന്നില്‍ മറ്റു ചില ലക്ഷ്യങ്ങളുണ്ടെന്നും ആരോപിച്ചു. സെക്ഷന്‍ 66/2 പ്രകാരം പ്രാഥമിക അന്വേഷണം നടത്തിയ ശേഷമേ തുടര്‍നടപടികളിലേക്ക് കടക്കാനാവൂ എന്നും, ലളിതകുമാരി കേസില്‍ സുപ്രീം കോടതിയുടെ ഉത്തരവ് ഇതാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് വിശദമായ വാദം കേള്‍ക്കുന്നതിനായി ഹൈക്കോടതി കേസ് മാറ്റിവെച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment