Thursday, September 17, 2026
Kerala News

ആന്റോ അഗസ്റ്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി വി.ഡി. സതീശന്‍

 ആന്റോ അഗസ്റ്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി വി.ഡി. സതീശന്‍


തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ചാനല്‍ മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. ആന്റോ അഗസ്റ്റിന്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നും ഇത് മാധ്യമപ്രവര്‍ത്തനമാണോയെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യ ടുഡേ റൗണ്ട് ടേബിള്‍ കോണ്‍ക്ലേവില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

നിരവധി വഞ്ചനാക്കേസുകളില്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ജിഎസ്ടി തട്ടിപ്പ് കേസിലും പേര് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടെന്നും വി.ഡി. സതീശന്‍ ആരോപിച്ചു. ഗുരുതരമായ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ആരോപണങ്ങള്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോടതിയില്‍ നിന്നുള്ള വാറന്റിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്നും പൊലീസ് ഏറെ സംയമനം പാലിച്ചാണ് നടപടിയെടുത്തതെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി. റെയ്ഡിന് ഏതെങ്കിലും വാര്‍ത്തയുമായി ബന്ധമില്ലെന്നും ഗുരുതരമായ കുറ്റകൃത്യവുമായി ബന്ധപ്പെട്ടാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.

വീട് പരിശോധിച്ചപ്പോള്‍ 136 കുപ്പി മദ്യം കണ്ടെത്തിയെന്നും ഇത് എക്സൈസ് നിയമത്തിന്റെ ലംഘനമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. മാധ്യമസ്ഥാപനത്തില്‍ നിന്ന് ഡോളറും പൊലീസ് കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു.


Related News

Comments

No comments yet. Be the first to comment!

Leave a Comment