Wednesday, September 16, 2026
Kerala News

ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ നിന്ന് വന്‍ മദ്യശേഖരം പിടികൂടി

 ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ നിന്ന് വന്‍ മദ്യശേഖരം പിടികൂടി


വയനാട്: മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയെന്ന തട്ടിപ്പ് കേസിലെ റെയ്ഡിനിടെ ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ വന്‍ മദ്യശേഖരം കണ്ടെത്തി. വയനാട് വാഴവറ്റയിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 43 ലിറ്റര്‍ വിദേശമദ്യവും ഏഴ് ലിറ്റര്‍ വൈനും പിടികൂടിയത്. തുടര്‍ന്ന് എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.

മെസിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് നടത്തിയെന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് ആന്റോ അഗസ്റ്റിന്റെ വീടുകളിലും സ്ഥാപനങ്ങളിലും റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫീസിലുമടക്കം അഞ്ച് ഇടങ്ങളിലാണ് പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തിയത്.

ഇന്ന് പുലര്‍ച്ചെയാണ് പ്രത്യേക അന്വേഷണസംഘം റിപ്പോര്‍ട്ടര്‍ ചാനലിന്റെ കൊച്ചി കളമശേരി ഓഫീസിലെത്തിയത്. സെര്‍ച്ച് വാറണ്ടുമായെത്തിയ പൊലീസ് സംഘം മണിക്കൂറുകളോളം പരിശോധന നടത്തി. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ചാനല്‍ ഓഫീസില്‍ പരിശോധനയ്‌ക്കെത്തിയിരുന്നു.

എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്കും തുടര്‍നടപടികള്‍ക്കും നേതൃത്വം നല്‍കിയത്. അതേസമയം, മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത സ്പോണ്‍സര്‍ ആന്റോ അഗസ്റ്റിന്റെ വീടുകളിലും മറ്റ് ഓഫീസുകളിലുമടക്കം വയനാട്ടില്‍ മറ്റൊരു സംഘം സമാന്തരമായി പരിശോധന നടത്തി.


Related News

Comments

No comments yet. Be the first to comment!

Leave a Comment