Tuesday, September 15, 2026
Kerala News

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് തീപിടിത്തം; കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു

 ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് തീപിടിത്തം; കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു


ബെലഗാവി: കര്‍ണാടകയില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. ബെലഗാവി ചാവട് ഗല്ലിയില്‍ ഇന്നലെ രാത്രിയായിരുന്നു ദാരുണമായ സംഭവം. അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ രണ്ട് പേര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ഗജാനന്‍ ദാമോനെ (65), ശാരദ ദാമോനെ (45), ഭാരതി ദാമോനെ (50), റോഷന്‍ ദാമോനെ (21) എന്നിവരാണ് മരിച്ചത്. അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന പ്രിയ ദാമോനെ (28), ഗംഗ ദാമോനെ (25) എന്നിവര്‍ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്.

വീടിനുള്ളിലെ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തീ അതിവേഗം വീടിനുള്ളില്‍ പടര്‍ന്നതോടെ വീട്ടിലുണ്ടായിരുന്നവര്‍ക്ക് പുറത്തേക്ക് രക്ഷപ്പെടാനാകാതെ അകത്ത് കുടുങ്ങുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ പൊലീസും അഗ്‌നിരക്ഷാസേനയും ചേര്‍ന്നാണ് തീയണച്ചത്. തുടര്‍ന്ന് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മാര്‍ക്കറ്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment