Tuesday, September 15, 2026
Kerala News

ഇഡിയുടേത് മികച്ച തിരക്കഥ, വീണയുടെ ഡയറിയിലുള്ളത് ബിസിനസിന്റെ കണക്കുകള്‍: മുഹമ്മദ് റിയാസ്

ഇഡിയുടേത് മികച്ച തിരക്കഥ, വീണയുടെ ഡയറിയിലുള്ളത് ബിസിനസിന്റെ കണക്കുകള്‍: മുഹമ്മദ് റിയാസ്

കോഴിക്കോട്: മാസപ്പടി കേസില്‍ ഹവാല ഇടപാടുകള്‍ സമ്മതിച്ചെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) വാദങ്ങളെ തള്ളി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വാര്‍ത്തകള്‍ തങ്ങളെ ജനങ്ങള്‍ക്ക് മുന്നില്‍ കരിവാരിത്തേക്കാന്‍ അന്വേഷണ ഏജന്‍സി ചമച്ച മികച്ചൊരു തിരക്കഥ മാത്രമാണെന്നും, ഇഡിയുടെ ഈ വ്യാജ തിരക്കഥയ്ക്ക് ദേശീയ അവാര്‍ഡ് നല്‍കണമെന്നും റിയാസ് പരിഹസിച്ചു.

ഭാവി ബിസിനസ് സാധ്യതകള്‍ക്കായി എഴുതിവെച്ച ചില കുറിപ്പുകളെയാണ് ഹവാല ഇടപാടെന്ന് തെറ്റായി ചിത്രീകരിക്കുന്നത്. വീണയെ മൂന്ന് തവണ ചോദ്യം ചെയ്തപ്പോഴും ഹവാലയെക്കുറിച്ച് ഇഡി ഒന്നും ചോദിച്ചിരുന്നില്ലെന്നും, മൊഴിപ്പകര്‍പ്പില്‍ ഒപ്പുവെച്ചത് അത് സാക്ഷ്യപ്പെടുത്താന്‍ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ മണ്ഡലത്തിലെ വികസന കൂട്ടായ്മയായ നമ്മള്‍ ബേപ്പൂര്‍ പദ്ധതിയെപ്പോലും ഹവാല ഗ്രൂപ്പാക്കി മാറ്റാനാണ് ഇഡിയുടെ നീക്കമെന്ന് അദ്ദേഹം ആരോപിച്ചു. പാര്‍ട്ടി യോഗം നടക്കുന്ന നിര്‍ണായക ദിവസം തന്നെ ഇത്തരം വാര്‍ത്തകള്‍ പുറത്തുവിട്ടതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. മാധ്യമ വിചാരണയിലൂടെ അപമാനിക്കാന്‍ ശ്രമിച്ചാലും അന്വേഷണത്തില്‍ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്നും, നിയമസംവിധാനത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും കൂടുതല്‍ കാര്യങ്ങള്‍ കോടതിയില്‍ വെളിപ്പെടുത്തുമെന്നും റിയാസ് വ്യക്തമാക്കി.



Related News

Comments

No comments yet. Be the first to comment!

Leave a Comment