Tuesday, September 15, 2026
Kerala News

മാസപ്പടിക്കേസ്: റെഡ്ബുക്കില്‍ ഉള്ളത് കോടികളുടെ കണക്കുകള്‍, ഹവാല ഇടപാട് വീണ സമ്മതിച്ചിട്ടുണ്ടെന്ന് ഇഡി

മാസപ്പടിക്കേസ്: റെഡ്ബുക്കില്‍ ഉള്ളത് കോടികളുടെ കണക്കുകള്‍, ഹവാല ഇടപാട് വീണ സമ്മതിച്ചിട്ടുണ്ടെന്ന് ഇഡി

കൊച്ചി: മാസപ്പടി കേസില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസിനും ഭാര്യ ടി. വീണയ്ക്കും തിരിച്ചടിയായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നിര്‍ണായക കണ്ടെത്തലുകള്‍. കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവാദ  റെഡ് ബുക്കില്‍ ഉള്ളത് റിയാസുമായി ബന്ധപ്പെട്ട പണമിടപാടുകളാണെന്നും, ഹവാല ഇടപാടുകള്‍ നടന്നതായി വീണ സമ്മതിച്ചിട്ടുണ്ടെന്നും ഇ.ഡി വ്യക്തമാക്കുന്നു.

ദുബായിലുള്ള വി.പി. ഫൈജാസിന് പണം അയച്ചതിന്റെ വിവരങ്ങളും, റെഡ് ബുക്കില്‍ ഇതിന്റെ കണക്കുകള്‍ രേഖപ്പെടുത്തിയത് വീണയാണെന്നുമുള്ള വിശദാംശങ്ങള്‍ അടങ്ങിയ കത്ത് ഇ.ഡി സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറി. റെഡ് ബുക്കിലെ ചില താളുകളുടെ പകര്‍പ്പുകളും ഇതിനൊപ്പം നല്‍കിയിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ ഉയര്‍ന്നുവന്ന രേഖകളുടെ അടിസ്ഥാനത്തില്‍, വിദേശത്തേക്ക് പണം കൈമാറിയ കാര്യം വീണ സമ്മതിച്ചതായും കത്തിലുണ്ട്.

വീണയ്ക്ക് സ്വന്തമായി പ്രത്യേക വരുമാനമില്ലാതിരുന്ന കാലയളവിലാണ് ഈ ഇടപാടുകള്‍ നടന്നതെന്നും, തുക മുഴുവന്‍ മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ടതാണെന്നുമാണ് അന്വേഷണ ഏജന്‍സിയുടെ പ്രാഥമിക വിലയിരുത്തല്‍. പോലീസ് കേസിനായി കാത്തുനില്‍ക്കാതെ ഹവാല, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമങ്ങള്‍ (PMLA) പ്രകാരം നേരിട്ട് കേസ് എടുക്കാനുള്ള നീക്കത്തിലാണ് ഇ.ഡി. സി.എം.ആര്‍.എല്‍ (CMRL) കമ്പനി ഉദ്യോഗസ്ഥരെയും ഓഡിറ്റര്‍മാരെയും ചോദ്യം ചെയ്ത ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കും.


Related News

Comments

No comments yet. Be the first to comment!

Leave a Comment