Monday, September 14, 2026
Kerala News

കേരളത്തില്‍ താപനില ഉയരുന്നു; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

കേരളത്തില്‍ താപനില ഉയരുന്നു; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടര്‍ച്ചയായി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പുനലൂരില്‍ ഇന്നലെ ഉയര്‍ന്ന താപനിലയായ 36.5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം എന്നിവയ്ക്ക് കാരണമാകുമെന്നതിനാല്‍ പൊതുജനങ്ങളും സ്ഥാപനങ്ങളും കര്‍ശന മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്.

പകല്‍ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെയുള്ള സമയത്ത് നേരിട്ട് വെയിലേല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക. പുറത്തിറങ്ങുമ്പോള്‍ കുട, തൊപ്പി, പാദരക്ഷകള്‍ എന്നിവ ഉപയോഗിക്കുകയും ദാഹമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം, ഒ.ആര്‍.എസ് ലായനി, സംഭാരം എന്നിവ കുടിക്കുകയും ചെയ്യുക. മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് പാനീയങ്ങള്‍ എന്നിവ പകല്‍ സമയത്ത് ഒഴിവാക്കണം. അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത് ഉചിതമായിരിക്കും.

സ്‌കൂളുകളില്‍ ശുദ്ധജല ലഭ്യതയും വായുസഞ്ചാരവും ഉറപ്പാക്കണമെന്നും വെയിലേല്‍ക്കുന്ന രീതിയിലുള്ള അസംബ്ലികളും ഉച്ചസമയത്തെ വിനോദസഞ്ചാര യാത്രകളും ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകര്‍, വഴിയോരക്കച്ചവടക്കാര്‍, ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി നടത്തുന്നവര്‍ എന്നിവര്‍ക്ക് 11 മുതല്‍ 3 മണി വരെയുള്ള സമയത്ത് വിശ്രമവും തണലും ഉറപ്പാക്കണം. കെട്ടിടങ്ങള്‍, മാര്‍ക്കറ്റുകള്‍, ഡംപിങ് യാര്‍ഡുകള്‍ എന്നിവിടങ്ങളില്‍ ഫയര്‍ ഓഡിറ്റ് നടത്താനും വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും കാട്ടുതീ പടരാതിരിക്കാന്‍ ശ്രദ്ധിക്കാനും മുന്നറിയിപ്പുണ്ട്. ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും വാഹനങ്ങളില്‍ കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ ഇരുത്തി പോകുന്നതും ഒഴിവാക്കേണ്ടതാണ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment