തിരുവനന്തപുരം: സവാള വില വര്‍ധനയില്‍ അടിയന്തര ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍. ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ 100 ടണ്‍ സവാള സംസ്ഥാനത്ത് എത്തിച്ച് വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. ആദ്യഘട്ടത്തില്‍ 20 ടണ്‍ സവാള എത്തിച്ചിട്ടുണ്ട്. ഇതില്‍ 10 ടണ്‍ മലബാര്‍ മേഖലയിലും 10 ടണ്‍ തെക്കന്‍ കേരളത്തിലും കിലോയ്ക്ക് 35 രൂപ നിരക്കില്‍ വിതരണം ചെയ്യും.
സപ്ലൈകോ വഴിയും ഉടന്‍ സവാള വിതരണം ആരംഭിക്കും. വ്യാഴാഴ്ച 30 ടണ്‍ സവാള കൂടി സംസ്ഥാനത്ത് എത്തും. പൊതുവിപണിയില്‍ 80 രൂപ വരെ എത്തിയ സവാള വില നിലവില്‍ 65 മുതല്‍ 70 രൂപ വരെയാണ്. വരും ദിവസങ്ങളില്‍ വില ഇനിയും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ മൊബൈല്‍ യൂണിറ്റ് വഴിയും സവാള വിതരണം നടത്തും.
പച്ചക്കറി കര്‍ഷകര്‍ക്ക് ഉത്പന്നങ്ങളുടെ പണം അന്നുതന്നെ രാത്രിയിലും തൊട്ടടുത്ത ദിവസവുമായി നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മഴക്കെടുതിയില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കും. കെഎസ്ഡിഎംഎ വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേരളത്തിലെ നാളികേര മേഖലയുടെ പുനരുജ്ജീവനവും സമഗ്ര വികസനവും ലക്ഷ്യമിട്ട് 500 കോടി രൂപയുടെ ബൃഹത് പദ്ധതി നാളികേര വികസന ബോര്‍ഡിന്റെ പരിഗണനയ്ക്കായി സമര്‍പ്പിക്കുമെന്ന് ടി. സിദ്ദിഖ് അറിയിച്ചു.
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ നാളികേര വികസന ബോര്‍ഡിന്റെ 500 കോടി രൂപയും സംസ്ഥാന സര്‍ക്കാരിന്റെ 41 കോടി രൂപയും ഉള്‍പ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Comments
No comments yet. Be the first to comment!
Leave a Comment