കോട്ടയം: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. രാഷ്ട്രീയ ലക്ഷ്യത്തോടെ ഇഡി നടത്തുന്ന നീക്കങ്ങളെ രാഷ്ട്രീയമായി തന്നെ നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തിത്താനം സഹകരണ ബാങ്കിന്റെ നൂറാം വാര്‍ഷികാഘോഷ വേദിയിലായിരുന്നു പ്രതികരണം.
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ചിലര്‍ തെറ്റായ കാര്യങ്ങള്‍ ചെയ്തപ്പോള്‍ ശക്തമായ നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ ഇഡി കേസില്‍ ഇടപെട്ട് ഒരു രാഷ്ട്രീയ പാര്‍ട്ടിയെ തന്നെ പ്രതിയാക്കുന്ന സാഹചര്യമുണ്ടായെന്ന് പിണറായി വിജയന്‍ ആരോപിച്ചു.
അഴിമതിയില്‍ ഉള്‍പ്പെട്ടവരെ സ്വാധീനിച്ച് മാപ്പുസാക്ഷികളാക്കുകയും, ഇഡി ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പറയാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്നാണ് ആരോപണം. ഇത്തരത്തില്‍ മാപ്പുസാക്ഷികളില്‍ നിന്ന് മൊഴികള്‍ വാങ്ങി അവ വലിയ തെളിവുകളായി അവതരിപ്പിച്ച് സിപിഐഎമ്മിനെ പ്രതിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി സിപിഐഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിമാരായിരുന്നവരെയും പ്രതികളാക്കിയെന്നും പിണറായി വിജയന്‍ ആരോപിച്ചു.
അതേസമയം, മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിനും പ്രതിപക്ഷ നിരയിലെ പ്രധാന നേതാവിനുമെതിരെ കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ധൃതിപിടിച്ച് തീരുമാനമെടുക്കില്ലെന്നാണ് സൂചന. നിയമോപദേശം തേടുന്നതിനും രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ വിലയിരുത്തുന്നതിനും ആവശ്യമായ സമയം എടുത്ത ശേഷമായിരിക്കും തുടര്‍നടപടികളിലേക്ക് കടക്കുക.
കേന്ദ്ര ഏജന്‍സിയെ ഉപയോഗിച്ച് സിപിഐഎമ്മിനെ പ്രതിക്കൂട്ടിലാക്കി തകര്‍ക്കാനാണ് ശ്രമമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ആരോപിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment