തിരുവനന്തപുരം: ചിറയിന്‍കീഴിലെ കോണ്‍ഗ്രസ് തമ്മിലടിയില്‍ വിശദീകരണവുമായി രമ്യ ഹരിദാസ് എംഎല്‍എ. സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയിലെ രണ്ടു വിഭാഗങ്ങള്‍ മത്സരിച്ചതിനെതിരെ കെപിസിസിക്ക് പരാതി നല്‍കിയിരുന്നുവെന്നും ഒരു വിഭാഗം പിടിക്കുന്നത് ശരിയല്ലാത്തതിനാല്‍ കണ്‍വെന്‍ഷനുകളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നുവെന്നും എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനുപിന്നാലെ സജിത്തിന്റെ നേതൃത്വത്തില്‍ തനിക്കെതിരെ മോശമായ സൈബര്‍ ആക്രമണങ്ങള്‍ നടന്നതായും ആസൂത്രിതമായ നീക്കങ്ങളാണ് ഇതിനു പിന്നിലെന്നും എംഎല്‍എ ആരോപിച്ചു. സജാദ് സ്‌നേഹത്തോടെ ക്ഷണിച്ചിട്ടാണ് വീട്ടില്‍ പോയതെന്നും അവിടെ വെച്ച് സംസാരിക്കുമ്പോള്‍ സജിത്ത് തള്ളിക്കയറി വരികയായിരുന്നുവെന്നും രമ്യ ഹരിദാസ് വ്യക്തമാക്കി.
അതേസമയം, എംഎല്‍എയെ താന്‍ വീട്ടിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും തിരക്കിവരികയായിരുന്നുവെന്നും സജാദ് പറഞ്ഞു. നിലവില്‍ സംഭവത്തില്‍ പരസ്പരം പരാതി നല്‍കിയിട്ടുണ്ട്. രമ്യ ഹരിദാസിന്റെ പരാതിയില്‍ സജാദ്, സജിത്ത്, ആദിഷ്, വിശ്വനാഥന്‍, ബിജു, ബിജോയ് എന്നിവര്‍ക്കെതിരെ പോലീസ് കേസ് എടുത്തു. വിഷയം ഷാഫി പറമ്പില്‍ എംപി, സുധീര്‍ ഷാ പാലോട് എംഎല്‍എ, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എന്നിവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും പാര്‍ട്ടി തലത്തിലും ആഭ്യന്തരമന്ത്രിയില്‍ നിന്നും നീതി പ്രതീക്ഷിക്കുന്നതായും രമ്യ ഹരിദാസ് കൂട്ടിച്ചേര്‍ത്തു.
Comments
No comments yet. Be the first to comment!
Leave a Comment