Saturday, September 5, 2026
Kerala News

അഷ്ടമിരോഹിണി വള്ളസദ്യയില്‍ നിന്ന് വിട്ടുനിന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍

 അഷ്ടമിരോഹിണി വള്ളസദ്യയില്‍ നിന്ന് വിട്ടുനിന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍


ആറന്മുള: അഷ്ടമിരോഹിണി വള്ളസദ്യയില്‍ പങ്കെടുക്കാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍. വള്ളസദ്യയുടെ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന ജയകുമാര്‍ വ്യക്തിപരമായ അസൗകര്യം ചൂണ്ടിക്കാട്ടിയാണ് ചടങ്ങില്‍ നിന്ന് വിട്ടുനിന്നത്.

അതേസമയം, പള്ളിയോട സേവാ സംഘത്തോടുള്ള എതിര്‍പ്പാണ് വിട്ടുനില്‍ക്കലിന് പിന്നിലെന്നാണ് സൂചന. ഉപരാഷ്ട്രപതി പങ്കെടുത്ത ഉത്രട്ടാതി ജലമേളയിലേക്ക് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ ക്ഷണിക്കാതിരുന്നതുമായി ബന്ധപ്പെട്ട അതൃപ്തിയാണ് ഇതിന് കാരണമെന്നാണ് വിവരം.

എന്നാല്‍, ചടങ്ങില്‍ പങ്കെടുക്കാത്തത് വ്യക്തിപരമായ അസൗകര്യം മൂലമാണെന്നാണ് കെ. ജയകുമാറിന്റെ വിശദീകരണം. ജയകുമാറിന് പകരം ക്ഷേത്ര തന്ത്രിമാരില്‍ ഒരാളായ അക്കീരമണ്‍ കാളിദാസ ഭട്ടതിരിയാണ് അഷ്ടമിരോഹിണി വള്ളസദ്യ ഉദ്ഘാടനം ചെയ്തത്.

പള്ളിയോട സേവാ സംഘം പരിപാടികളെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. 


Related News

Comments

No comments yet. Be the first to comment!

Leave a Comment