Friday, September 4, 2026
Kerala News

കാന്തപുരത്തിന്റെ പ്രസ്താവന തെറ്റ്; സ്ത്രീക്കും പുരുഷനും തുല്യ സ്ഥാനം: മന്ത്രി കെ. മുരളീധരന്‍

കാന്തപുരത്തിന്റെ പ്രസ്താവന തെറ്റ്; സ്ത്രീക്കും പുരുഷനും തുല്യ സ്ഥാനം: മന്ത്രി കെ. മുരളീധരന്‍



കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാരുടെ പ്രസ്താവനയ്ക്കെതിരെ മന്ത്രി കെ. മുരളീധരന്‍. കാന്തപുരത്തിന്റേത് തെറ്റായ പ്രസ്താവനയാണെന്ന് മന്ത്രി പറഞ്ഞു. പേരാമ്പ്രയില്‍ ഏണി ചിഹ്നത്തില്‍ ഫാത്തിമ തഹ്ലിയ വിജയിച്ചത് ഇത്തരം ചിന്താഗതികളെ തകര്‍ത്തെറിഞ്ഞുകൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് സ്ത്രീക്കും പുരുഷനും തുല്യ സ്ഥാനമാണുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

ഏത് രാഷ്ട്രീയ പാര്‍ട്ടിക്കും തെറ്റുകള്‍ സംഭവിക്കാം. അവ കണ്ടെത്തി തിരുത്തുകയാണ് പിന്തുടരേണ്ട രീതിയെന്നും കെ. മുരളീധരന്‍ പറഞ്ഞു. എന്നാല്‍, തങ്ങള്‍ക്ക് തെറ്റ് പറ്റിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. കേന്ദ്ര നേതൃത്വം പ്രതിപക്ഷ നേതാവിനെയാണോ തിരുത്തിയത്, അതോ തിരിച്ചാണോ എന്നത് വ്യക്തമാക്കണമെന്നും അദ്ദേഹം പരിഹസിച്ചു.

ജനങ്ങളുടെ വിധി അംഗീകരിക്കാത്ത ഒരാള്‍ക്കും രാഷ്ട്രീയത്തില്‍ മുന്നോട്ടുപോകാനാകില്ല. ജനങ്ങള്‍ വിജയിപ്പിച്ചവരെ അപഹസിക്കുന്ന സമീപനമാണ് പ്രതിപക്ഷ നേതാവിന്റേതെന്നും ഇത് പാര്‍ട്ടിയുടെ നാശത്തിലേക്ക് മാത്രമേ നയിക്കൂവെന്നും മന്ത്രി പറഞ്ഞു.

തളിപ്പറമ്പും പയ്യന്നൂരും തങ്ങള്‍ക്ക് ഒട്ടും പ്രതീക്ഷയില്ലാതിരുന്ന സീറ്റുകളായിരുന്നുവെന്നും അവിടെ യുഡിഎഫ് വിജയിച്ചത് സിപിഐഎമ്മിലെ വലിയൊരു വിഭാഗം പാര്‍ട്ടിക്കെതിരെ വോട്ട് ചെയ്തതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു സാഹചര്യം എങ്ങനെ ഉണ്ടായെന്ന് പാര്‍ട്ടി പരിശോധിക്കണം. പാര്‍ട്ടി ഇക്കാര്യം ചിന്തിക്കുമ്പോള്‍ പിണറായി ചിന്തിക്കുന്നില്ലെന്നും പലരും കാര്യങ്ങള്‍ തുറന്നുപറയുന്നുണ്ടെന്നും ചിലര്‍ ഭയം കാരണം തുറന്നുപറയുന്നില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.


Related News

Comments

No comments yet. Be the first to comment!

Leave a Comment