Monday, August 31, 2026
Kerala News

കാന്തപുരത്തിന്റെ വിവാദ പരാമര്‍ശം: ചോദ്യത്തിന് ക്ഷുഭിതനായി മന്ത്രി കെ.എം. ഷാജി

 കാന്തപുരത്തിന്റെ വിവാദ പരാമര്‍ശം: ചോദ്യത്തിന് ക്ഷുഭിതനായി മന്ത്രി കെ.എം. ഷാജി


തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട ചോദ്യത്തോട് ക്ഷുഭിതനായി മന്ത്രി കെ.എം. ഷാജി. വിഷയത്തില്‍ പ്രതികരിക്കില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, ആവര്‍ത്തിച്ച് ചോദിച്ചാലും മറുപടി പറയില്ലെന്നും പറഞ്ഞു.

ഞാന്‍ അതില്‍ കമന്റ് ചെയ്യുന്നില്ല. കേരളത്തില്‍ വ്യത്യസ്ത ധാരകളിലുള്ള മുസ്ലിം കമ്മ്യൂണിറ്റിക്കകത്ത് നിരവധി ആളുകളുണ്ട്. അവരുമായി ബന്ധപ്പെട്ട് ചോദിച്ചാല്‍ മതി. ഒരു കാര്യത്തില്‍ കമന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞാല്‍ കമന്റ് ചെയ്യുന്നില്ലെന്ന് തന്നെയാണ്' എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

അതേസമയം, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി പി.സി. വിഷ്ണുനാഥും പ്രതികരിക്കാന്‍ തയ്യാറായില്ല. സ്ത്രീകള്‍ സമൂഹത്തിന്റെ എല്ലാ മേഖലകളിലേക്കും കടന്നുവരുന്ന കാലമാണിതെന്നും തുല്യതയ്ക്കായി സര്‍ക്കാര്‍ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കാന്തപുരത്തിന്റെ പരാമര്‍ശത്തില്‍ നേരിട്ട് അഭിപ്രായം പറയുന്നില്ലെന്നും പി.സി. വിഷ്ണുനാഥ് വ്യക്തമാക്കി.

ഇസ്ലാമിക ആഘോഷ വേദികളില്‍ സ്ത്രീകളെ പ്രദര്‍ശിപ്പിക്കരുതെന്ന വിവാദ സര്‍ക്കുലര്‍ പുറത്തുവന്നതിന് പിന്നാലെയാണ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ കൂടുതല്‍ കടുത്ത പരാമര്‍ശവുമായി രംഗത്തെത്തിയത്. പരാമര്‍ശങ്ങളെ പൂര്‍ണമായും തള്ളിക്കൊണ്ട് വനിതാ-ശിശുക്ഷേമ മന്ത്രി ബിന്ദു കൃഷ്ണ നേരത്തെ രംഗത്തെത്തിയിരുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment