തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സെപ്റ്റംബര്‍ 2 മുതല്‍ ക്രമീകരണം നിലവില്‍ വരും.
പൊതുഅവധി അല്ലാത്ത തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകിട്ട് 3 മുതല്‍ 5.30 വരെയാണ് സന്ദര്‍ശകര്‍ക്ക് മുഖ്യമന്ത്രിയെ കാണാന്‍ സൗകര്യമുണ്ടാകുക. ഈ ദിവസങ്ങളില്‍ ആദ്യം സെക്രട്ടേറിയറ്റ് വളപ്പിലെ പരാതി പരിഹാര സെല്ലില്‍ മുഖ്യമന്ത്രി നേരിട്ട് പൊതുജനങ്ങളെ കാണും. പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, ശാരീരിക അവശതകള്‍ നേരിടുന്നവര്‍ എന്നിവരുടെ പരാതികള്‍ക്കായിരിക്കും ഇവിടെ മുന്‍ഗണന. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് എടുത്തിട്ടുള്ളവരെയും കാണും.
മറ്റ് ജില്ലകളില്‍ നിന്ന് എത്തുന്നവര്‍ക്ക് മുഖ്യമന്ത്രിയെ വേഗത്തില്‍ കണ്ട് പരാതികള്‍ സമര്‍പ്പിക്കാനും സെക്രട്ടേറിയറ്റിലെ തിരക്ക് ഒഴിവാക്കാനുമാണ് പുതിയ ക്രമീകരണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
Comments
No comments yet. Be the first to comment!
Leave a Comment