Tuesday, August 25, 2026
Kerala News

വി.ഡി. സതീശന്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

വി.ഡി. സതീശന്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍



ദില്ലി: വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ ആദ്യ 100 ദിനങ്ങള്‍ പിന്നിടുമ്പോള്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ. സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ വിലയിരുത്തേണ്ട സമയമാണിതെന്നും എന്നാല്‍ കേരളത്തിന് വലിയ നിരാശയാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ അഞ്ച് ഗ്യാരണ്ടികള്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ ഇതുവരെ ഒന്നുമാത്രമാണ് നടപ്പാക്കിയതെന്ന് രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. ബാക്കിയുള്ള ഗ്യാരണ്ടികള്‍ എന്തായെന്നും അവ നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

സിപിഎമ്മിന്റെ അഴിമതികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. 12,500 കോടി രൂപയുടെ അധിക കടബാധ്യത വരുത്തിവെച്ചതല്ലാതെ പുതിയ നിക്ഷേപങ്ങളോ തൊഴിലവസരങ്ങളോ സൃഷ്ടിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ ദില്ലിയില്‍ ആരോപിച്ചു.

വര്‍ഗീയതയില്ലാത്ത ഭരണം ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി ഇപ്പോള്‍ വര്‍ഗീയ രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും മുന്നോട്ടുവയ്ക്കുന്ന കാര്യങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിമര്‍ശിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment