Tuesday, August 25, 2026
Kerala News

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റ കേസ്; ഒടുവില്‍ ഭര്‍ത്താവ് അറസ്റ്റില്‍

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റ കേസ്; ഒടുവില്‍ ഭര്‍ത്താവ് അറസ്റ്റില്‍



കൊല്ലം: ഭാര്യക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് വിറ്റ കേസില്‍ ഭര്‍ത്താവ് ഒടുവില്‍ അറസ്റ്റില്‍. കൊട്ടിയം പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. യുവാവിനെതിരെ പോക്‌സോ കേസും നേരത്തെ രജിസ്റ്റര്‍ ചെയ്തിരുന്നു.

കേസിലെ അന്വേഷണത്തില്‍ പൊലീസ് അലംഭാവം കാണിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. പരാതി വാര്‍ത്തയായതിന് പിന്നാലെ പ്രതി ഒളിവില്‍ പോയിരുന്നു. പൊലീസ് തന്നെയാണ് പ്രതിക്ക് രക്ഷപ്പെടാന്‍ അവസരം നല്‍കിയതെന്ന വിമര്‍ശനവും യുവതിയുടെ കുടുംബം ഉന്നയിച്ചിരുന്നു.

വിദേശത്ത് കഴിയുന്നതിനിടെയാണ് തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് വില്‍ക്കുന്നതായി യുവതി അറിഞ്ഞത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഫോണിലും ലാപ്‌ടോപ്പിലും ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ കണ്ടെത്തി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ യുവതി പരാതിക്കൊപ്പം പൊലീസിന് കൈമാറുകയും ചെയ്തു.

പ്രതിയുടെ മൊബൈല്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്. ഇതിലൂടെ പ്രതി എവിടെയാണെന്ന് കണ്ടെത്തിയ കൊട്ടിയം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സംഭവത്തില്‍ യുവതി ഹൈക്കോടതിയിലും ഹര്‍ജി നല്‍കിയിരുന്നു. നാല് വയസ്സുള്ള മകളുടെ മുന്നില്‍വെച്ച് ഭര്‍ത്താവ് ലൈംഗിക വൈകൃതം കാണിച്ചെന്ന പരാതിയും യുവതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സഹായത്തോടെ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് അന്വേഷണസംഘം പ്രതിക്കെതിരെ പോക്‌സോ വകുപ്പും ചുമത്തുകയായിരുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment