Tuesday, August 25, 2026
Kerala News

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം

 കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം


കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം. കോതമംഗലം കോടതിയാണ് ജാമ്യം അനുവദിച്ചത്. എന്നാല്‍ കാപ്പ ചുമത്തിയിട്ടുള്ളതിനാല്‍ തലശ്ശേരി സബ് ജയിലില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം ലഭിച്ചെങ്കിലും പുറത്തിറങ്ങാന്‍ കഴിയില്ല.

ആലുവ റൂറല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളില്‍ കൂടി അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം ലഭിക്കാനുണ്ട്. നേരത്തെ റിസോര്‍ട്ട് കേസില്‍ ലഭിച്ച ജാമ്യം റദ്ദാക്കിയിരുന്നു.

അതേസമയം, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

.

Related News

Comments

No comments yet. Be the first to comment!

Leave a Comment