Tuesday, August 25, 2026
Kerala News

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം: തീരുമാനം പുനഃപരിശോധിക്കണം; കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാനം

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം: തീരുമാനം പുനഃപരിശോധിക്കണം; കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാനം

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തിനെതിരെ കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാനം. കേന്ദ്ര റെയില്‍വേ മന്ത്രിക്ക് മുഖ്യമന്ത്രി വി ഡി സതീശന്‍ ആണ് കത്ത് അയച്ചത്. ഡിവിഷന്‍ വിഭജിക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് കത്തിലൂടെ കേരളം ആവശ്യപ്പെട്ടു. ഏകപക്ഷീയമായ തീരുമാനം അംഗീകരിക്കില്ലെന്നും കത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

സംസ്ഥാനത്തിന് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടത്തെക്കുറിച്ചും കേന്ദ്ര റെയില്‍വേ മന്ത്രിയെ അറിയിക്കും. തീരുമാനം പുനഃപരിശോധിക്കണമെന്നത് കേരളത്തിന്റെ ഒറ്റക്കെട്ടായ ആവശ്യമാണെന്നും കത്തില്‍ ഉണ്ട്. കേരളത്തിലെ ജനപ്രതിനിധികളെ പോലും അറിയിക്കാതെ റെയില്‍വേ പാലക്കാട് ഡിവിഷനിലെ മംഗളൂരു കേന്ദ്രീകരിച്ചുള്ള ഭാഗങ്ങള്‍ വെട്ടിമുറിച്ചതില്‍ പ്രതിഷേധം ശക്തം. വിഭജനം കര്‍ണാടക തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കമെന്ന ആരോപണമാണ് കോണ്‍ഗ്രസിന്റേത്.

തിരുവോണ ദിവസം പാലക്കാട് റെയില്‍വേ ഡിവിഷന്‍ ഓഫീസില്‍ യുഡിഎഫ് പ്രതിഷേധിക്കും. വിഭജന തീരുമാനത്തില്‍ പ്രതിഷേധിച്ച് തിരുവോണദിനത്തില്‍ പാലക്കാട് റെയില്‍വേ ഡിവിഷനുമുന്നില്‍ യുഡിഎഫ് എംപിമാര്‍ നിരാഹാരമിരിക്കും. രണ്ടാം ഘട്ടത്തില്‍ പാര്‍ലമെന്റ് മാര്‍ച്ച് ഉള്‍പ്പെടെ നടത്താനാനാണ് ആലോചന. അതേസമയം ഇക്കാര്യത്തില്‍ നിലവില്‍ ഇടപെടേണ്ടതില്ല എന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. വിഷയത്തില്‍ യാഥാര്‍ത്ഥ്യം വിശദീകരിക്കാന്‍ മുതിര്‍ന്ന നേതാക്കളെ ബിജെപി ചുമതലപ്പെടുത്തി.








Related News

Comments

No comments yet. Be the first to comment!

Leave a Comment