തിരുവനന്തപുരം: മ്യൂസിയം പോലീസ് സ്റ്റേഷനില്‍ ഓണാഘോഷത്തിനിടെ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികള്‍ റീല്‍സ് ചിത്രീകരിച്ച സംഭവത്തില്‍, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ആറ് ഉദ്യോഗസ്ഥരെ എആര്‍ ക്യാമ്പിലേക്ക് സ്ഥലം മറ്റും. ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് വിശദമായി അന്വേഷിക്കും. വിശദമായ അന്വേഷണത്തിന് ശേഷം എസ്എച്ച്ഒക്ക് എതിരെ നടപടി ഉണ്ടാകും. പൊലീസിന് വീഴ്ച സംഭവിച്ചെന്ന് കാട്ടി സിറ്റി പോലീസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ചിരുന്നു.
സ്റ്റേഷനില്‍ ഓണാഘോഷമാണെന്ന് പരിഗണിക്കാതെ പ്രതികളെ പരിസരത്ത് നിര്‍ത്തി. ഒപ്പിടിപ്പിച്ച് പ്രതികളെ വേഗം പറഞ്ഞു വിടുന്നതില്‍ പോലീസിന് വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസിന്റെ അനുമതിയോടെയാണ് ഐ പി ബിനു അടക്കമുള്ള പ്രതികള്‍ ഓണാഘോഷത്തില്‍ പങ്കെടുത്തതും റീല്‍സ് ചിത്രീകരിച്ചത് എന്നുമാണ് കമ്മീഷണറുടെ റിപ്പോര്‍ട്ട്. ഒരേ നിറത്തിലുള്ള വസ്ത്രങ്ങള്‍ പ്രതികള്‍ ഇട്ടതില്‍ വിശദമായ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം ഐപി ബിനു പോലീസുകാരുടെ സമാന നിറത്തിലുള്ള ഷര്‍ട്ട് ഇട്ടതില്‍ പോലീസ് ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ശനിയാഴ്ചയായിരുന്നു ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ ഒപ്പിടാനായി പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഓണാഘോഷത്തില്‍ പങ്കെടുത്ത റീല്‍സ് ചിത്രീകരിച്ചത്. സംഭവം വിവാദമായതോടെ അന്വേഷണത്തിന് ലോ ആന്‍ഡ് ഓര്‍ഡര്‍ എഡിജിപി പി വിജയന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
Comments
No comments yet. Be the first to comment!
Leave a Comment