Friday, August 21, 2026
Kerala News

അബ്ദുല്‍ സലാം വധശ്രമക്കേസ്: എം.ഗീതാനന്ദന് ജാമ്യം, ശിക്ഷ മരവിപ്പിച്ചു

അബ്ദുല്‍ സലാം വധശ്രമക്കേസ്: എം.ഗീതാനന്ദന് ജാമ്യം, ശിക്ഷ മരവിപ്പിച്ചു

കൊച്ചി: മുത്തങ്ങ അബ്ദുല്‍ സലാം വധശ്രമക്കേസില്‍ എം. ഗീതാനന്ദന് ജാമ്യം. ഗീതാനന്ദനടക്കം മറ്റ് നാല് പ്രതികളുടെയും ശിക്ഷാവിധി ഹൈക്കോടതി മരവിപ്പിച്ചു. ബിനു, രമേശന്‍, അനില്‍കുമാര്‍ എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. 46000 രൂപ വീതം പിഴത്തുക കെട്ടിവയ്ക്കണം, ഒരാഴ്ചയ്ക്കുള്ളില്‍ രണ്ട് ആള്‍ജാമ്യം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. വിചാരണക്കോടതി വിധിയില്‍ പിഴവെന്ന് നിരീക്ഷണം. പ്രതികള്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവാണ് കല്‍പ്പറ്റ സെഷന്‍സ് കോടതി വിധിച്ചിരുന്നത്.

കല്‍പറ്റ സെഷന്‍സ് കോടതിയുടെ വിധി റദ്ദാക്കണമെന്നും ശിക്ഷാവിധി മരവിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഗീതാനന്ദന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹരജിയില്‍ കല്‍പറ്റ സെഷന്‍സ് കോടതിയിലെ വിചാരണ നിയമവിരുദ്ധമാണെന്നും കേസില്‍ ഗൂഢാലോചനക്കുറ്റം നിലനില്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment