Friday, August 21, 2026
Kerala News

നിര്‍മ്മാണ സാമഗ്രികളുടെ നിയന്ത്രണം: കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്‌നാട്; വിജയ് ഉറപ്പ് നല്‍കിയെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

 നിര്‍മ്മാണ സാമഗ്രികളുടെ നിയന്ത്രണം: കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്‌നാട്; വിജയ് ഉറപ്പ് നല്‍കിയെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

തിരുവനന്തപുരം:   തമിഴ്നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിര്‍മ്മാണ സാമഗ്രികളുടെ കയറ്റുമതി നിയന്ത്രണങ്ങളില്‍ നിന്ന് കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് അറിയിച്ചതായി കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍. മഹാബലിപുരത്ത് നടന്ന സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തിനിടെ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ നിര്‍ണായക ധാരണയായത്.

മെറ്റല്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ സാമഗ്രികള്‍ക്ക് തമിഴ്നാട് ഏര്‍പ്പെടുത്തിയ നിയന്ത്രണം കേരളത്തിലെ നിര്‍മ്മാണ മേഖലയെ സാരമായി ബാധിച്ചിരുന്നു. കേരളത്തിന്റെ സവിശേഷമായ സാഹചര്യം കണക്കിലെടുത്ത് ഈ തീരുമാനത്തില്‍ അയവ് വരുത്തണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ തമിഴ്നാട് മുഖ്യമന്ത്രിയോട് നേരിട്ട് ആവശ്യപ്പെടുകയായിരുന്നു. 

ഇതിനു മുന്നോടിയായി വിഷയം ഉന്നയിച്ച് വി.ഡി. സതീശന്‍ തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു.  വിഷയത്തില്‍ ഇരു സംസ്ഥാനങ്ങളും തമ്മില്‍ വരുംദിവസങ്ങളില്‍ തുടര്‍ചര്‍ച്ചകള്‍ നടത്തുമെന്നും, ഉടന്‍ തന്നെ അനുകൂലവും ഉചിതവുമായ തീരുമാനം ഉണ്ടാകുമെന്നും മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ധാരണയായിട്ടുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment