കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്ന സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം പി. നിഖിലിന് പിന്തുണയുമായി സിപിഎം നേതൃത്വം. നിഖിലിനെതിരായ ഇഡി നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം. മെഹബൂബ് ആരോപിച്ചു. നിഖിലിന് പാര്‍ട്ടിയുടെ രാഷ്ട്രീയ പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇഡി പരിശോധനയ്ക്കിടെ നിഖിലിന്റെ ഫ്‌ലാറ്റിലെത്തിയ ശേഷമായിരുന്നു എം. മെഹബൂബിന്റെ പ്രതികരണം. ഇഡിയെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടല്‍ നടത്തുന്നത് ഇപ്പോള്‍ ബിജെപി മാത്രമല്ലെന്നും കോണ്‍ഗ്രസും ഇതില്‍ പങ്കാളിയാണെന്നും അദ്ദേഹം ആരോപിച്ചു. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും നിഖിലുമായി സംസാരിച്ചെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.
അതേസമയം, മാസപ്പടി കേസിലെ അന്വേഷണം മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ് ഇഡി. ഡിടിപിസി ഡെസ്റ്റിനേഷന്‍ കോഓര്‍ഡിനേറ്റര്‍ നന്ദുലാല്‍, സിപിഎം സെക്രട്ടേറിയറ്റ് അംഗവും സൊലൈസ് കമ്പനി ഉടമയുമായ നിഖില്‍, ഷൈജല്‍, ഫൈജാസ് എന്നിവരുടെ വീടുകളിലും ഇഡി പരിശോധന തുടരുകയാണ്. ഇവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും പരിശോധന നടക്കുന്നുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment