കൊച്ചി: മുട്ടില്‍ മരംമുറി വഞ്ചനാക്കേസിലെ പ്രതികളായ ജോസ്‌കുട്ടി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍ എന്നിവര്‍ ഇന്ന് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായില്ല. ഇന്ന് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും മൂവരും എത്തിയില്ല. തുടര്‍ന്ന് ഈ മാസം 20ന് കോടതിയില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു.
പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ ഇന്ന് വായിച്ച് കേള്‍പ്പിക്കാനിരിക്കെയാണ് മൂവരും ഹാജരാകാതിരുന്നത്. വയനാട് മേപ്പാടിയില്‍ നിന്ന് അനധികൃതമായി മുറിച്ച് കടത്തിയ മരങ്ങള്‍ വനംവകുപ്പിന്റെ പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് എറണാകുളത്തെ മലബാര്‍ ടിംബേഴ്‌സിന് വിറ്റുവെന്നാണ് കേസ്.
കമ്പനി ഉടമ അലിയാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. പിന്നീട് വാറന്റ് പിന്‍വലിക്കുകയായിരുന്നു.
Comments
No comments yet. Be the first to comment!
Leave a Comment