Tuesday, August 18, 2026
Kerala News

മാസപ്പടി കേസില്‍ വീണ്ടും ഇഡി റെയ്ഡ്; എട്ടിടങ്ങളില്‍ പരിശോധന

മാസപ്പടി കേസില്‍ വീണ്ടും ഇഡി റെയ്ഡ്; എട്ടിടങ്ങളില്‍ പരിശോധന

CMRL-എക്‌സാലോജിക് മാസപ്പടി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വീണ്ടും അന്വേഷണം ശക്തമാക്കി. കോഴിക്കോട് ഉള്‍പ്പെടെ എട്ടിടങ്ങളിലാണ് മൂന്നാം ഘട്ട പരിശോധന നടക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പും പിന്നീട് കോടതി അനുമതിയോടെ പ്രതിപക്ഷ നേതാക്കളുടെ വീടുകളിലുമടക്കം റെയ്ഡ് നടന്നിരുന്നു. കേസില്‍ സ്വത്തുക്കള്‍ അറ്റാച്ച് ചെയ്യുന്നതിനുള്ള തുടര്‍ന്നടപടികളിലേക്ക് കടക്കുന്നതിന് മുന്നോടിയായാണ് ഇ.ഡിയുടെ ഈ പുതിയ നീക്കം.

ഒരു സേവനവും നല്‍കാതെ 2.78 കോടി രൂപ സിഎംആര്‍എല്ലില്‍ നിന്ന് എക്സാലോജിക് കൈപ്പറ്റിയെന്നും ഇത് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്നുമാണ് ഇഡിയുടെ പ്രധാന കണ്ടെത്തല്‍. സിഎംആര്‍എലിന് എന്തു സേവനമാണ് നല്‍കിയതെന്നും ഇവിടെ നിന്ന് ലഭിച്ച പണം എന്ത് ചെയ്തു എന്നും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ മകള്‍ വീണ ടി.എയെ രണ്ട് തവണ ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ 134 അനുബന്ധ രേഖകള്‍ ഇ.ഡി പരിശോധിച്ച് വരികയാണ്. നേരത്തെ ആദ്യഘട്ടത്തില്‍ സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ ഭാര്യ ജയ എസ് കര്‍ത്താ, മകള്‍ ഷിബി എസ് കര്‍ത്ത, മകന്‍ ശരന്‍ എസ് കര്‍ത്ത എന്നിവരടക്കം ആറുപേരെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. തുക എങ്ങോട്ട് മാറ്റപ്പെട്ടു എന്ന് കൃത്യമായി കണ്ടെത്തുന്നതിനാണ് നിലവില്‍ പ്രാധാന്യം നല്‍കുന്നത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment