കൊല്‍ക്കത്ത: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതിഷേധവുമായി വന്ദേമാതരത്തിന്റെ രചയിതാവ് ബങ്കിംചന്ദ്ര ചാറ്റര്‍ജിയുടെ കുടുംബം. സോണിയ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പശ്ചിമബംഗാളില്‍ നിന്നുള്ള ബിജെപി എംപി കൂടിയായ സുമിത്രോ ചാറ്റര്‍ജി കത്തയച്ചു.
എഐസിസി ആസ്ഥാനത്ത് നടന്ന സംഭവത്തില്‍ ബംഗാള്‍ ജനത കടുത്ത അപമാനം നേരിട്ടതായി കത്തില്‍ ചൂണ്ടിക്കാട്ടുന്നു. സംഭവം നിര്‍ഭാഗ്യകരമാണെന്നും വന്ദേമാതരത്തെ ദേശഭക്തിയുള്ളവര്‍ ഒരിക്കലും അപമാനിക്കില്ലെന്നും ബിജെപി പ്രതികരിച്ചു.
വിവാദത്തില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും 24 മണിക്കൂറിനകം മാപ്പ് പറയണമെന്ന് ബിജെപി ആവര്‍ത്തിച്ചു. എഐസിസി ആസ്ഥാനത്ത് വന്ദേമാതരത്തെ അപമാനിച്ചുവെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു.
നക്‌സല്‍ ആശയങ്ങള്‍ തലയില്‍ കൊണ്ടുനടക്കുന്നവരാണ് ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വന്ദേമാതരത്തോട് കടുത്ത അസ്വസ്ഥതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ചടങ്ങിന് ശേഷം നമ്മള്‍ വന്ദേമാതരം ചൊല്ലേണ്ടതില്ല എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായും പ്രദീപ് ഭണ്ഡാരി ആരോപിച്ചു.
കേരളത്തില്‍ വന്ദേമാതരം ആലപിച്ചില്ലെന്നും വന്ദേമാതരത്തെ അപമാനിക്കുന്നത് കുറ്റകരമാണെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും ഹൃദയം ഇന്ത്യയ്ക്കുവേണ്ടിയല്ല തുടിക്കുന്നതെന്നും ഗാന്ധി കുടുംബത്തിന് മാത്രമാണ് വന്ദേമാതരത്തില്‍ പ്രശ്‌നമുള്ളതെന്നും പ്രദീപ് ഭണ്ഡാരി ആരോപിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment