Friday, August 14, 2026
Kerala News

മെസി വരുമെന്ന പ്രഖ്യാപനം: 13 ലക്ഷം ചിലവായി; മുന്‍ മന്ത്രി വി അബ്ദുറഹിമാന്റെ വാദം പൊളിഞ്ഞു

മെസി വരുമെന്ന പ്രഖ്യാപനം: 13 ലക്ഷം ചിലവായി; മുന്‍ മന്ത്രി വി അബ്ദുറഹിമാന്റെ വാദം പൊളിഞ്ഞു

ലയണല്‍ മെസി ഉള്‍പ്പെടെയുള്ള അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിലെത്തിക്കാന്‍ നടത്തിയ നീക്കങ്ങളില്‍ സര്‍ക്കാര്‍ ഖജനാവിന് സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ലെന്ന മുന്‍ കായിക മന്ത്രി വി. അബ്ദുറഹിമാന്റെ അവകാശവാദം തെറ്റാണെന്ന് തെളിയിക്കുന്ന നിയമസഭാ രേഖകള്‍ പുറത്ത്. അര്‍ജന്റീന ടീമിനെ ക്ഷണിക്കുന്നതിനായി നടത്തിയ സ്പെയിന്‍ സന്ദര്‍ശനത്തിനായി സംസ്ഥാന ഖജനാവില്‍ നിന്ന് 13,04,340 രൂപ ചെലവഴിച്ചതായി നിയമസഭയില്‍ സമര്‍പ്പിച്ച രേഖ വ്യക്തമാക്കുന്നു. 

നജീബ് കാന്തപുരം എം.എല്‍.എയുടെ ചോദ്യത്തിന് മുന്‍ മന്ത്രി അബ്ദുറഹിമാന്‍ തന്നെയാണ് ഈ കണക്ക് നിയമസഭയില്‍ മറുപടിയായി നല്‍കിയിരുന്നത്.മെസിയെ എത്തിക്കാന്‍ ശ്രമിച്ചതില്‍ സര്‍ക്കാരിന് ചില്ലിക്കാശ് നഷ്ടമുണ്ടായിട്ടില്ലെന്നായിരുന്നു മുന്‍ മന്ത്രിയുടെ മുന്‍കാല നിലപാട്. എന്നാല്‍, അര്‍ജന്റീന ടീമിന്റെ സന്ദര്‍ശനം, അര്‍ജന്റീന അക്കാദമികള്‍ കേരളത്തില്‍ ആരംഭിക്കുന്നത്, സ്പെയിന്‍ ഹയര്‍ സ്പോര്‍ട്സ് കൗണ്‍സിലുമായുള്ള സഹകരണം എന്നിവയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായാണ് ലക്ഷങ്ങള്‍ പൊതുഖജനാവില്‍ നിന്ന് ചെലവാക്കിയത്. 

കൂടാതെ, മന്ത്രിയുടെ ഔദ്യോഗിക കത്തിടപാടുകള്‍ സ്വകാര്യ വ്യക്തിക്ക് നല്‍കിയതിലും ഗൗരവതരമായ ദുരൂഹതയുണ്ടെന്ന് ആരോപണമുണ്ട്.  മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാനുള്ള വ്യാജ നീക്കത്തിലൂടെ മുന്‍ സര്‍ക്കാരും സ്‌പോണ്‍സറും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടാണ് നടന്നതെന്ന സൂചനകളാണ് പുറത്തുവരുന്നത്. കളക്ഷന്‍ ഏജന്റായി വെച്ച വിദേശ സ്ഥാപനത്തിന്റെ പശ്ചാത്തലം സുതാര്യമല്ലെന്നും വിദേശ നാണയ ഒഴുക്ക് ഉണ്ടായിട്ടും ധനവകുപ്പ് പരിശോധന നടത്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. അതിനിടെ, ഈ വിഷയത്തിലെ ക്രമക്കേടുകള്‍ സംസ്ഥാന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യാനും സാധ്യതയുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment