Monday, August 31, 2026
Kerala News

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തല്‍ പ്രഖ്യാപനം: കേരളത്തിന്റെ സുരക്ഷയ്ക്ക് മുന്‍ഗണന വേണമെന്ന് എം.എം. മണി

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തല്‍ പ്രഖ്യാപനം: കേരളത്തിന്റെ സുരക്ഷയ്ക്ക് മുന്‍ഗണന വേണമെന്ന് എം.എം. മണി



ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രഖ്യാപനത്തിനെതിരെ പ്രതികരിച്ച് മുന്‍മന്ത്രി എം.എം. മണി. നിലവിലുള്ള ജലനിരപ്പ് ഉയര്‍ത്താന്‍ കേരളം ഒരിക്കലും അനുവദിക്കരുതെന്നും സംസ്ഥാനത്തിന്റെ സുരക്ഷയാണ് പ്രധാന പരിഗണനയായിരിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

തമിഴ്‌നാട് സര്‍ക്കാരിന് തീരുമാനങ്ങള്‍ പ്രഖ്യാപിക്കാന്‍ കഴിയുമെങ്കിലും അത് നടപ്പാക്കുന്നത് അത്ര എളുപ്പമല്ലെന്ന് എം.എം. മണി പറഞ്ഞു. നിലവില്‍ നല്‍കുന്ന അളവില്‍ തന്നെ തമിഴ്‌നാടിന് വെള്ളം ലഭ്യമാക്കണമെന്നും അതിനപ്പുറം ജലനിരപ്പ് ഉയര്‍ത്താന്‍ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏത് സര്‍ക്കാരാണ് തമിഴ്‌നാട്ടില്‍ അധികാരത്തിലിരിക്കുന്നതെങ്കിലും ഈ തീരുമാനം നടപ്പാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇടുക്കിയിലെ മൂന്ന് താലൂക്കുകള്‍ തമിഴ്‌നാടിന് വിട്ടുനല്‍കണമെന്ന തരത്തില്‍ നടക്കുന്ന പ്രചാരണത്തെക്കുറിച്ചും എം.എം. മണി പ്രതികരിച്ചു. അത്തരം വാദങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും പച്ച മലയാളത്തില്‍ പറഞ്ഞാല്‍ അത് കയ്യില്‍ വച്ചാല്‍ മതി എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.


Related News

Comments

No comments yet. Be the first to comment!

Leave a Comment