വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളി ആന്റണിയുടെ മൃതദേഹം കണ്ടെത്തി. അടിമലത്തുറ സ്വദേശിയായ ആന്റണിയുടെ മൃതദേഹമാണ് ഇന്ന് നടത്തിയ തിരച്ചിലില്‍ കോസ്റ്റല്‍ പൊലീസ് കണ്ടെത്തിയത്. വ്യാഴാഴ്ച അര്‍ധരാത്രിയോടെയായിരുന്നു മത്സ്യബന്ധനത്തിനിടെ അപകടമുണ്ടായത്.
ആന്റണിക്കൊപ്പം കടലില്‍ കാണാതായ ജോണിനെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്. മറൈന്‍ എന്‍ഫോഴ്സ്മെന്റും കോസ്റ്റല്‍ ഗാര്‍ഡും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
അപകടസമയത്ത് വള്ളത്തില്‍ നാല് മത്സ്യതൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇവരില്‍ രണ്ട് പേര്‍ നീന്തി രക്ഷപ്പെടുകയും, രണ്ടുപേരെ കാണാതാകുകയും ചെയ്തു. അഞ്ചുതെങ്ങ് സ്വദേശി ജോസിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍പ്പെട്ട മറ്റൊരു മത്സ്യതൊഴിലാളിയായ അഞ്ചുതെങ്ങ് സ്വദേശി ഫ്രീമോന്റെ മൃതദേഹം നേരത്തെ കണ്ണാന്തുറയില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Comments
No comments yet. Be the first to comment!
Leave a Comment