ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും മുന്‍ അംഗം എ. അജികുമാറിനെയും ഒരു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. കൊല്ലം വിജിലന്‍സ് കോടതിയാണ് അന്വേഷണസംഘത്തിന്റെ അപേക്ഷ അംഗീകരിച്ച് ഇരുവരെയും കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിട്ടത്. ഇന്ന് വൈകിട്ടോടെ ഇരുവരെയും വീണ്ടും കോടതിയില്‍ ഹാജരാക്കും.
കസ്റ്റഡിയില്‍ ലഭിച്ച ശേഷം ഇരുവരെയും ചോദ്യം ചെയ്യുന്നതിനായി കൊല്ലം പൊലീസ് ക്ലബിലേക്ക് കൊണ്ടുപോയി. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനും ഗൂഢാലോചനയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനുമായി വിശദമായ ചോദ്യംചെയ്യലാണ് അന്വേഷണസംഘം നടത്തുന്നത്.
2019-ല്‍ നടന്നതായി ആരോപിക്കപ്പെടുന്ന സ്വര്‍ണക്കൊള്ള മറച്ചുവെക്കാനാണ് മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റി ഉള്‍പ്പെടെയുള്ളവര്‍ 2025-ല്‍ ദേവസ്വം ബോര്‍ഡിന്റെ ഒത്താശയോടെ വീണ്ടും സ്വര്‍ണം പൂശല്‍ പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നാണ് പ്രത്യേക അന്വേഷണസംഘം (SIT) ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.
2025-ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന പി.എസ്. പ്രശാന്തിനെ കസ്റ്റഡിയില്‍ എടുത്ത് വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കേസിലെ നിര്‍ണായക വിവരങ്ങള്‍ പുറത്തുവരൂ എന്ന നിലപാടാണ് അന്വേഷണസംഘം കോടതിയെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഒരു ദിവസത്തെ കസ്റ്റഡിക്ക് അനുമതി നല്‍കിയത്.
Comments
No comments yet. Be the first to comment!
Leave a Comment