പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അദ്ദേഹത്തിന്റെ പരേതയായ മാതാവിനേയും അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്ന ആരോപണത്തില്‍ പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണിക്കെതിരെ ബിജെപി പരാതി നല്‍കി. മുന്‍പ് പ്രചരിച്ച വിഡിയോയിലാണ് ജാന്‍മണി മോദിയുടെ കുടുംബത്തെ അപഹസിച്ച് സംസാരിച്ചത്. സംഭവത്തില്‍ ക്രമിനല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കാന്‍ ബിജെപി നേതൃത്വം പ്രവര്‍ത്തകര്‍ക്ക് ആഹ്വാനം നല്‍കിയിട്ടുണ്ട്. ഇതിനുപുറമേ ഉന്നത പൊലീസ് മേധാവിക്കും ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നേതൃത്വത്തില്‍ ഉടന്‍ തന്നെ പരാതി കൈമാറും.
അതേസമയം, പരാമര്‍ശം വിവാദമായതോടെ സംഭവത്തില്‍ പരസ്യമായി ക്ഷമാപണം നടത്തി ജാന്‍മണി രംഗത്തെത്തി. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ച് പറഞ്ഞതല്ലെന്നും പ്രസ്താവന നടത്തുന്നതിന് മുന്‍പ് വിഷയം പരിശോധിക്കേണ്ടതായിരുന്നുവെന്നും ജാന്‍മണി വ്യക്തമാക്കി. തന്റെ ഭാഗത്തുനിന്നുണ്ടായത് തെറ്റാണെന്ന് സമ്മതിച്ച അവര്‍, ഇതിനെ ഒരു തമാശയായി കണ്ട് ക്ഷമിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. സിജെപി ഡല്‍ഹിയില്‍ സംഘടിപ്പിച്ച പ്രക്ഷോഭത്തില്‍ പിന്തുണ അറിയിച്ച് രണ്ടുദിവസം പങ്കെടുത്തതിന് പിന്നാലെയാണ് വിവാദ സംഭവങ്ങള്‍ അരങ്ങേറിയത്.
Comments
No comments yet. Be the first to comment!
Leave a Comment