Thursday, July 23, 2026
India News

പേപ്പര്‍ ചോര്‍ച്ച കേസുകള്‍ക്ക് ഫാസ്റ്റ് ട്രാക്ക് വിചാരണ; യുവാക്കളുടെ ഭാവി സംരക്ഷിക്കുമെന്ന് അമിത് ഷാ

 പേപ്പര്‍ ചോര്‍ച്ച കേസുകള്‍ക്ക് ഫാസ്റ്റ് ട്രാക്ക് വിചാരണ; യുവാക്കളുടെ ഭാവി സംരക്ഷിക്കുമെന്ന് അമിത് ഷാ


ന്യൂഡല്‍ഹി: യുവാക്കളുടെ ക്ഷേമവും അവരുടെ ഭാവിയും മോദി സര്‍ക്കാരിന്റെ ഏറ്റവും ഉയര്‍ന്ന മുന്‍ഗണനയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ചോദ്യപേപ്പര്‍ ചോര്‍ച്ച കേസുകളില്‍ വിചാരണ വേഗത്തിലാക്കുന്നതിനും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി ഉറപ്പാക്കുന്നതിനുമായി ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി.

സാമൂഹിക മാധ്യമമായ എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് അമിത് ഷായുടെ പ്രതികരണം. പേപ്പര്‍ ചോര്‍ച്ചയിലൂടെ യുവാക്കളുടെ ഭാവി തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച നടപടി രാജ്യത്തിന്റെ പരീക്ഷാ സംവിധാനത്തില്‍ വിശ്വാസം വര്‍ധിപ്പിക്കുന്ന നാഴികക്കല്ലാകുമെന്നും അദ്ദേഹം പറഞ്ഞു.

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്നുള്ള വിദ്യാര്‍ഥി പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിഷയത്തില്‍ പ്രതികരിച്ചത്. യുവാക്കളുടെ ക്ഷേമത്തേക്കാളും അവരുടെ ഭാവിയേക്കാളും പ്രധാനപ്പെട്ട മറ്റൊന്നുമില്ലെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.

ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസുകള്‍ അതിവേഗം പരിഗണിക്കാന്‍ രാജ്യത്ത് ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും കുറ്റക്കാര്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട എല്ലാ അടിയന്തര നടപടികളും സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment