കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാന സര്‍വീസുകള്‍ക്ക് താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. കുവൈത്തിന് നേരെ തുടര്‍ച്ചയായി ഉണ്ടായ ഇറാന്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് അധികൃതര്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്. പുതിയ നിര്‍ദേശപ്രകാരം വിമാനങ്ങളുടെ ലാന്‍ഡിങ്ങും ടേക്ക് ഓഫും പൂര്‍ണ്ണമായി തടസ്സപ്പെട്ടിരിക്കുകയാണ്. വ്യോമപാതയിലെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ അടിയന്തര നടപടി. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പായി യാത്രക്കാര്‍ തങ്ങളുടെ ഫ്‌ലൈറ്റ് വിവരങ്ങള്‍ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം, കുവൈത്ത് ലക്ഷ്യമാക്കി ഇന്നും ഇറാന്റെ ഭാഗത്തുനിന്ന് കടുത്ത ആക്രമണങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് രാവിലെ മുതല്‍ അഞ്ച് തവണയാണ് രാജ്യത്ത് ആക്രമണ മുന്നറിയിപ്പ് നല്‍കുന്ന സൈറണുകള്‍ മുഴങ്ങിയത്. മിസൈല്‍, ഡ്രോണ്‍ ആക്രമണ ഭീഷണിയെത്തുടര്‍ന്ന് രാജ്യം അതീവ ജാഗ്രതയിലാണ്. എന്നാല്‍, ആക്രമണങ്ങള്‍ ജനവാസ മേഖലകളെ ബാധിച്ചതായോ ആളപായങ്ങള്‍ ഉണ്ടായതായോ ഉള്ള വിവരങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇവ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
Comments
No comments yet. Be the first to comment!
Leave a Comment