തിരുവനന്തപുരം പിഎംജിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ച് ശശി തരൂര്‍ എംപി ലിഫ്റ്റില്‍ കുടുങ്ങി. വെള്ളിയാഴ്ച വൈകിട്ടോടെ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു അദ്ദേഹം. ഏറ്റവും മുകളിലത്തെ നിലയിലേക്ക് പോകുന്നതിനിടെ ആറാം നിലയില്‍ വെച്ചാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് ലിഫ്റ്റ് പ്രവര്‍ത്തനരഹിതമായത്. അമിതഭാരം (ഓവര്‍ലോഡ്) കാരണമാണ് ലിഫ്റ്റ് നിന്നുപോയതെന്നാണ് പ്രാഥമിക നിഗമനം. എംപിക്കൊപ്പം ഹോട്ടലിലെ ചില ജീവനക്കാരും ലിഫ്റ്റിലുണ്ടായിരുന്നു.
അര മണിക്കൂറോളം ലിഫ്റ്റില്‍ കുടുങ്ങിക്കിടന്നതോടെ സ്ഥലത്ത് ചെറിയ രീതിയില്‍ ആശങ്ക പരന്നു. വിവരമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്സും ഉടന്‍ തന്നെ ഹോട്ടലില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുടെ നിരന്തര പരിശ്രമത്തിനൊടുവില്‍ ലിഫ്റ്റിന്റെ വാതില്‍ തുറന്ന് ശശി തരൂരിനെയും ഒപ്പമുണ്ടായിരുന്നവരെയും സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു.
പെട്ടെന്ന് എന്ത് ചെയ്യണമെന്ന് അറിയാത്ത സാഹചര്യത്തില്‍ സമയോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തിയ ഫയര്‍ ഫോഴ്സ് സംഘത്തിന് ശശി തരൂര്‍ എംപി നന്ദി രേഖപ്പെടുത്തി. തന്നെ പുറത്തെത്തിച്ചതിന് പിന്നാലെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ ഫയര്‍ഫോഴ്സ് ജീവനക്കാരെ അദ്ദേഹം ഷാള്‍ അണിയിച്ച് ആദരിക്കുകയും ചെയ്തു.
Comments
No comments yet. Be the first to comment!
Leave a Comment