പാലക്കാട്: സംസ്ഥാനത്തെ നടുക്കിയ പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിലെ ശിക്ഷാവിധി അടുത്ത തിങ്കളാഴ്ച പ്രഖ്യാപിക്കും. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജിയുടെ ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്നാണ് ശിക്ഷാവിധി പ്രസ്താവിക്കുന്നത് മാറ്റിവെച്ചത്.
2025 ജനുവരി 27-നാണ് കേസിലെ ഏക പ്രതിയായ ചെന്താമര, പോത്തുണ്ടി ബോയന്‍ നഗറിലെ സുധാകരനെയും അമ്മ ലക്ഷ്മിയെയും വീടിന് മുന്നില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ഇരട്ടക്കൊലയ്ക്ക് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
2019-ല്‍ സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ അനുഭവിച്ചിരുന്ന ചെന്താമര പരോളില്‍ പുറത്തിറങ്ങിയ ശേഷമാണ് ഈ ഇരട്ടക്കൊല നടത്തിയത്.
Comments
No comments yet. Be the first to comment!
Leave a Comment